Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാന് പണം നൽകില്ല: ട്രംപ് വീണ്ടും

Donald Trump ഡോണൾഡ് ട്രംപ്

വാഷിങ്ടൻ ∙ ഭീകരരെ സഹായിക്കുന്ന നിലപാട് പാക്കിസ്ഥാൻ മാറ്റാതെ അവർക്കുള്ള 130 കോടി ഡോളറിന്റെ സഹായം നൽകില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചു. കോടിക്കണക്കിനു ഡോളർ നൽകിയിട്ടും പാക്കിസ്ഥാൻ ഒന്നും തിരിച്ചു നൽകുന്നില്ലെന്നു ട്രംപ് വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.

പാക്കിസ്ഥാൻ നന്ദി കാണിച്ചിട്ടില്ലെന്നും അൽ ഖാദിയ നേതാവ് ബിൻ ലാദന് ഒളിയിടം ഒരുക്കി നൽകിയെന്നും കഴിഞ്ഞ ദിവസം ട്രംപ് ആരോപിച്ചിരുന്നു. ഇതിനിടെ, പാക്കിസ്ഥാന് 166 കോടി ഡോളറിന്റെ സുരക്ഷാസഹായം നൽകുന്നതു മരവിപ്പിച്ചതായി യുഎസ് പ്രതിരോധ കാര്യാലയമായ പെന്റഗൺ അറിയിച്ചു. ഈ വർഷമാദ്യം പ്രസിഡന്റ് നൽകിയ നിർദേശത്തെത്തുടർന്നാണിത്– പെന്റഗൺ വക്താവ് അറിയിച്ചു.