Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എനിക്കറിയാം എങ്ങനെ മുറിക്കണമെന്ന്’: ഖഷോഗി ഘാതകന്റെ വാക്കുകൾ

Jamal Khashoggi ജമാൽ ഖഷോഗി

ഇസ്തംബുൾ ∙ ‘എനിക്കറിയാം എങ്ങനെ മുറിക്കണമെന്ന്’– തുർക്കിയിലെ സൗദി കോൺസുലേറ്റിൽ വധിക്കപ്പെട്ട സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ ഘാതകരിൽ ഒരാൾ ഇങ്ങനെ പറയുന്നത് ഓഡിയോയിൽ വ്യക്തമായി കേൾക്കാമെന്ന് തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ.‘ഇങ്ങനെ പറയുന്ന ആൾ സൈനികനാണ്. ഈ ഓഡിയോ ഞങ്ങൾ യുഎസ്, ജർമനി, ഫ്രാൻസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ അധിക‍ൃതരെ കേൾപ്പിച്ചു’– ഇസ്തംബുളിൽ പ്രസംഗിക്കവേ എർദോഗൻ പറഞ്ഞു. എന്നാൽ ശബ്ദരേഖയുടെ വിശദവിവരങ്ങൾ വെളിപ്പെടുത്തിയില്ല.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ കടുത്ത വിമർശകനായിരുന്ന ഖഷോഗിയെ ഒക്ടോബർ 2നു സൗദി കോൺസുലേറ്റിൽ വധിച്ചശേഷം ശരീരം കീറിമുറിച്ചു മറവു ചെയ്യുകയായിരുന്നുവെന്നാണു കരുതുന്നത്. ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടില്ല. ‘എനിക്കു ശ്വാസം കിട്ടുന്നില്ല’– മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ അവസാനവാക്കുകൾ ഇതായിരുന്നുവെന്ന് സിഎ‍ൻഎൻ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.