Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജമാൽ ഖഷോഗിയുടെ മൃതദേഹം കൊണ്ടുപോകുന്ന ദൃശ്യം പുറത്ത്

Jamal-Khashoggi (ചിത്രം 1) ജമാൽ ഖഷോഗി. (ചിത്രം 2) തുർക്കി ടിവി ചാനൽ ‘അഹ‌ബർ’ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങൾ.

അങ്കറ ∙ കൊല്ലപ്പെട്ട സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ ശരീരഭാഗങ്ങൾ പുറത്തുകൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ തുർക്കി ടിവി ചാനൽ ‘അഹ‌ബർ’ പുറത്തുവിട്ടു. 3 പേർ 5 സ്യൂട്ട്കേസുകളും 2 വലിയ ബാഗുകളുമായി സൗദി കോൺസൽ ജനറലിന്റെ വീട്ടിലേക്കു മിനി ബസിൽ പോകുന്നതാണു ദൃശ്യത്തിലുള്ളത്. കോൺസുലേറ്റിൽനിന്ന് അൽപം അകലെയാണ് കോൺസൽ ജനറൽ താമസിക്കുന്നത്. ഖഷോഗി ഒക്ടോബർ രണ്ടിനു കോൺസുലേറ്റിനുള്ളിൽ കൊല്ലപ്പെട്ടെന്നു സൗദി സമ്മതിച്ചെങ്കിലും മൃതദേഹം എന്തു ചെയ്തു എന്ന് വ്യക്തമല്ല.