ADVERTISEMENT

81ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളിൽ തിളങ്ങി ക്രിസ്റ്റഫർ നോളന്റെ ഓപ്പണ്‍ഹെയ്മർ. മികച്ച ചിത്രം, സംവിധായകൻ, നടൻ, ഒറിജിനൽ സ്കോർ എന്നിങ്ങനെ മുൻനിര പുരസ്കാരങ്ങളെല്ലാം ചിത്രം തൂത്തുവാരി. ജെ. റോബർട്ട് ഓപ്പൺഹെയ്മറെ വെള്ളിത്തിരയിൽ അനശ്വരമാക്കിയ കിലിയൻ മർഫിയാണ് മികച്ച നടൻ. ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകനായി. ഓപ്പണ്‍ഹെയ്മറിനു സ്കോർ ഒരുക്കിയത് ലഡ്‌വിഗ് ഗൊരാൻസൺ ആണ്.

ആറ്റംബോംബിന്റെ പിതാവെന്ന് അറിയപ്പെടുന്ന ശാസ്ത്രജ്ഞൻ ജെ.റോബർട്ട് ഓപ്പൺഹെയ്മറിന്റെ ജീവിതമാണ് ഓപ്പൺഹെയ്മർ പറയുന്നത്. ക്രിസ്റ്റഫർ നോളൻ തന്നെ തിരക്കഥയെഴുതിയ ചിത്രത്തിൽ കിലിയൻ മർഫിയും റോബർട് ഡൗണിയും എമിലി ബ്ലണ്ടും മുതൽ മാറ്റ് ഡാമൻ വരെ വെള്ളിത്തിരയിൽ വന്നുപോവുന്നവരെല്ലാം അസാമാന്യപ്രകടനമാണ് നടത്തുന്നത്. 

കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ എന്ന ചിത്രത്തിലൂടെ ലിലി ഗ്ലാഡ്സ്റ്റൺ ഡ്രാമ വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടി. മ്യൂസിക്കൽ–കോമഡി വിഭാഗത്തിൽ പുവർ തിങ്സ് മികച്ച ചിത്രമായി തിരഞ്ഞെടുത്തു. 

മ്യൂസിക്കൽ കോമഡി വിഭാഗത്തിൽ ബാർബിയായി എത്തിയ മാർഗറ്റ് റോബിയുടെ പ്രകടനത്തെ തള്ളി പുവർ തിങ്സിലൂടെ എമ്മ സ്റ്റോൺ മികച്ച നടിയായി മാറി. ഹോള്‍ഡ്ഓവേഴ്സിലൂടെ പോൾ ഗിയാമറ്റി മ്യൂസിക്കൽ–കോമഡി വിഭാഗത്തില്‍ മികച്ച നടനായി മാറി.

ഓപ്പൺഹെയ്മറിൽ നെഗറ്റിവ് വേഷത്തിലെത്തി ഞെട്ടിച്ച റോബർട് ഡൗണി ജൂനിയർ ആണ് മികച്ച സഹനടൻ. അനാറ്റമി ഓഫ് ഫാളിലൂടെ ജസ്റ്റിൻ ട്രൈറ്റും ആർതർ ഹരാരിയും മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടി. അനാറ്റമി ഓഫ് ഫാളിനാണ് മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്കാരം. 

ദ് ഹോൾഡോവേഴ്സ് എന്ന ചിത്രത്തിലെ മേരി ലാംപ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഡേവാൻ ജോയ് റാൻഡോൾഫ് ആണ് മികച്ച സഹനടി. ദ് ബോയ് ആൻഡ് ദ് ഹീറോ ആണ് മികച്ച അനിമേഷൻ ചിത്രം.

robert-jr
ഓപ്പൺഹെയ്മർ സിനിമയിൽ റോബർട് ഡൗണി ജൂനിയർ

ഈ വർഷം മുതൽ അവാർഡ് പട്ടികയിൽ പുതിയതായി ഉൾപ്പെടുത്തിയ ബോക്സ് ഓഫിസ് ആൻഡ് സിനിമാറ്റിക് അച്ചീവ്മെന്റ് പുരസ്കാരം ബാർബി സ്വന്തമാക്കി. ബാർബിയിൽ ബില്ലി ഐലിഷ് ആലപിച്ച വാട്ട് വാസ് ഐ മേഡ് ഫോർ എന്ന ഗാനമാണ് ഒറിജനൽ സോങ് ആയി തിരഞ്ഞെടുത്തത്.

ടെലിവിഷൻ വിഭാഗം

നെറ്റ്ഫ്ലിക്സ് ലിമിറ്റഡ് സീരിസ് ‘ബീഫ്’, ഹുളു കോമഡി ഡ്രാമ സീരിസ് ദ് ബിയർ എന്നിവയാണ് ടെലിവിഷൻ പുരസ്കാരങ്ങളിൽ നേട്ടം കൊയ്തത്.

കൊറിയൻ സംവിധായകനായ ലീ സങ് ജിൻ ഒരുക്കിയ നെറ്റ്ഫ്ലിക്സ് ലിമിറ്റഡ് സീരിസ് ‘ബീഫ്’ ആണ് ടിവി സീരിസുകളിലെ പുരസ്കാരങ്ങളിൽ തിളങ്ങിയത്. സീറ്റവൻ യോൻ, അലി വോങ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ബീഫ് ഒരു ബ്ലാക്ക് കോമഡി ഡ്രാമയാണ്. ഗോൾഡൻ ഗ്ലോബിൽ നോമിനേഷൻ ലഭിച്ച മൂന്ന് പുരസ്കാരങ്ങളും സീരിസ് സ്വന്തമാക്കുകയുണ്ടായി.

ഹുളുവിനു വേണ്ടി ക്രിസ്റ്റഫർ സ്റ്റോറെർ ഒരുക്കിയ കോമഡി ഡ്രാമ സീരിസ് ആണ് ദ് ബിയർ. ഷെഫ് ആയ കാർമി എന്ന യുവാവിന്റെ ജീവിതമാണ് സീരിസിന്റെ പ്രമേയം.

∙മികച്ച ടിവി സീരിസ് (മ്യൂസിക്കൽ–കോമഡി)

ദ് ബിയർ

∙മികച്ച ലിമിറ്റഡ് സീരിസ്

ദ് ബിയർ

∙മികച്ച ടിവി സീരിസ് (ഡ്രാമ)

സസെഷൻ

ഒരുകാലത്ത് ആഗോള മാധ്യമ സാമ്രാജ്യത്തിന്റെ ഉടമകളായിരുന്ന റോയ് കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള എച്ച്ബിഒ സീരീസാണ് സസെഷൻ. മൂർച്ചയുള്ള എഴുത്തിനും മികച്ച പ്രകടനങ്ങൾക്കും പേരുകേട്ട ഷോ, കുടുംബ ചലനാത്മകതയുടെ സങ്കീർണതകളിലേക്കും മീഡിയ കമ്പനികളുടെ ഉയർന്ന തലത്തിേക്കും കടന്നുപോകുന്നു

∙മികച്ച നടൻ (ഡ്രാമ)

കീരാൻ കൾകിൻ (സസെഷൻ)

∙മികച്ച നടി (മ്യൂസിക്കൽ–കോമഡി)

അയൊ എഡിബിരി (ദ് ബിയർ)

∙മികച്ച നടി (ഡ്രാമ)

സാറ സ്നൂക് (സസെഷൻ)

sarah
സാറ സ്നൂക്

∙മികച്ച സഹനടി (ഡ്രാമ)

എലിസബത്ത് ഡെബിക്കി (ദ് ക്രൗൺ)

elizabeth-debicki
എലിസബത്ത് ഡെബിക്കി

∙മികച്ച നടൻ (മ്യൂസിക്കൽ–കോമഡി)

ജെറെമി അല്ലെൻ (ദ് ബിയർ)

ഷമികച്ച സഹനടൻ  (ഡ്രാമ)

മാത്യു മക്ഫെഡ്യെൻ (സസെഷൻ)

∙മികച്ച നടൻ (ലിമിറ്റഡ് സീരിസ്)

സ്റ്റീവന്‍ യോൻ (ബീഫ്)

∙മികച്ച നടി (ലിമിറ്റഡ് സീരിസ്)

അലി (ബീഫ്)

English Summary:

Golden Globe Awards 2024: Christopher Nolan wins his first Golden Globe, Cillian Murphy wins Best Actor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com