Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർജെഡിയുടെ സമരത്തിൽ രാഹുലും

Rahul-Gandhi ആളട്ടെ പ്രതിഷേധം: ബിഹാറിലെ മുസഫർപുരിൽ ബാലികാ സംരക്ഷണ കേന്ദ്രത്തിൽ പെൺകുട്ടികൾ മാനഭംഗത്തിന് ഇരയായ സംഭവത്തിൽ പ്രതിഷേധിച്ചു ആർജെഡി നടത്തിയ ധർണയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, ലോക്താന്ത്രിക് ജനതാദൾ നേതാവ് ശരദ് യാദവ്, തേജസ്വി യാദവ് എന്നിവർ സമീപം. ചിത്രം: മനോരമ ∙സഞ്ജയ് അഹ്‌ലാവത്ത്

ന്യൂഡൽഹി∙ പ്രതിപക്ഷ ഐക്യം ബലപ്പെട്ടതിന്റെ സൂചനയെന്നോണം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ മുസഫർപുർ പീഡനം സംബന്ധിച്ച് ആർജെഡി ജന്തർ മന്ദറിൽ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്തു. 

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ആർജെഡി നേതാക്കളായ തേജസ്വി യാദവ്, മിസ ഭാരതി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ നേതാക്കളായ ഡി.രാജ, അതുൽകുമാർ അൻജൻ, ലോക്താന്ത്രിക് ജനതാദൾ നേതാവ് ശരദ് യാദവ്, തൃണമൂൽ കോൺഗ്രസ് നേതാവ് ദിനേഷ് ത്രിവേദി തുടങ്ങിയവരും പങ്കെടുത്തു.