Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹുലിന്റെ സുരക്ഷാ വീഴ്ച: ഹൈക്കോടതി നോട്ടിസ് അയച്ചു

rahul-gandhi രാഹുൽ ഗാന്ധി

ചെന്നൈ ∙ കരുണാനിധിക്ക് ആദരാഞ്ജലി അർപ്പിക്കാനെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ഒരുക്കിയ സുരക്ഷാസംവിധാനത്തിൽ വീഴ്ചപറ്റിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ മദ്രാസ് ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു നോട്ടിസ് അയച്ചു. അടുത്തമാസം 14നു മുൻപു മറുപടി നൽകണം.