Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാനെ സന്തോഷിപ്പിക്കാൻ രാഹുലിന്റെ ശ്രമം: ബിജെപി മന്ത്രി

 ജയ്പുർ∙ ഹിന്ദുക്കളെ ഭീകരർ എന്നു വിശേഷിപ്പിച്ചു പാക്കിസ്ഥാനെ സന്തോഷിപ്പിക്കാനാണു രാഹുൽ ഗാന്ധിയുടെ ശ്രമമെന്നു രാജസ്ഥാനിലെ ബിജെപി മന്ത്രി ജസ്വന്ത് സിങ് യാദവ്. ഇദ്ദേഹം എങ്ങനെയാണു രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുകയെന്നും അൽവറിൽ നടന്ന ചടങ്ങിൽ മന്ത്രി ചോദിച്ചു. റഫാൽ യുദ്ധവിമാനം പാക്കിസ്ഥാനു കിട്ടാത്തതിലാണു രാഹുലിന്റെ വിഷമമെന്നു മന്ത്രി പറഞ്ഞു.

യുപിഎ ഭരണകാലത്താണു വിമാനം വാങ്ങാൻ നടപടി തുടങ്ങിയതെന്ന വസ്തുത പരാമർശിച്ചതുമില്ല. മുൻപു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെയും ജസ്വന്ത് സിങ് യാദവ് സമാന ആരോപണം ഉന്നയിച്ചിരുന്നു. ബിജെപി ഹിന്ദു താലിബാനിസം പ്രോൽസാഹിപ്പിക്കുന്നതായി അവർ ആരോപിച്ചതായിരുന്നു കാരണം. അൽവറിൽ ഗോരക്ഷാവാദികളുടെ ആക്രമണത്തിൽ രക്ബർ ഖാൻ എന്നയാൾ കൊല്ലപ്പെട്ടപ്പോഴായിരുന്നു മമതയുടെ വിമർശനവും യാദവിന്റെ മറുപടിയും.