Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഗ്രോത സേനാ ക്യാംപ് ആക്രമണം: ഭീകരരെ സഹായിച്ച പ്രതി പിടിയിൽ

arrest

ന്യൂഡൽഹി∙ ജമ്മുവിലെ നഗ്രോത കരസേനാ താവളത്തിൽ ആക്രമണം നടത്തിയ പാക്ക് ഭീകരർക്കു സഹായമെത്തിച്ച കശ്മീർ പുൽവാമ സ്വദേശി അഷ്റഫ് ഖണ്ഡേ രാജ്യം വിടാനുള്ള ശ്രമത്തിനിടെ പിടിയിൽ. ദേശീയ അന്വേഷണ ഏജൻസിയാണ് (എൻഐഎ) ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ഇയാളെ പിടികൂടിയത്. ശ്രീലങ്ക വഴി സൗദിയിലേക്കു കടക്കാനുള്ള ശ്രമത്തിലായിരുന്നു ഖണ്ഡേ.

ഭീകരാക്രമണം നടത്താൻ ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയ ഭീകരർക്കു താമസവും യാത്രാ സൗകര്യവും ഒരുക്കിയ ഖണ്ഡേയ്ക്കായി എൻഐഎ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. 2016 നവംബർ 29നുണ്ടായ ഭീകരാക്രമണത്തിൽ ഏഴു സൈനികർ വീരമൃത്യു വരിക്കുകയും മൂന്നു പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. സേനയുടെ പ്രത്യാക്രമണത്തിൽ മൂന്നു ഭീകരരും കൊല്ലപ്പെട്ടു.  കഴിഞ്ഞ മേയിൽ ജയ്ഷെ മുഹമ്മദ് ഭീകരൻ മുനീറുൾ ഹസൻ ഖദ്രി അറസ്റ്റിലായിരുന്നു.

related stories