Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരാപ്പുഴയിലെ കസ്റ്റഡി മരണം നടുക്കുന്നതെന്ന് രാഹുൽ

Rahul Gandhi

ന്യൂഡൽഹി∙ വരാപ്പുഴയിൽ നിരപരാധി പൊലീസ് കസ്റ്റഡിയിൽ മരിച്ചതു നടുക്കമുളവാക്കുന്നുവെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അടുത്ത തവണ കേരളം സന്ദർശിക്കുമ്പോൾ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബാംഗങ്ങളെ സന്ദർശിക്കുമെന്ന് അദ്ദേഹം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അറിയിച്ചു.

കുറ്റക്കാർക്കെതിരെ കർശന നടപടിയാവശ്യപ്പെട്ടു ചെന്നിത്തല തിങ്കളാഴ്ച 24 മണിക്കൂർ ഉപവാസ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ കെപിസിസി അധ്യക്ഷന്റെ നിയമനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണു രമേശ്, രാഹുലിനെ സന്ദർശിച്ചത്.