Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: എൻഎസ്എസിന് പന്തളം കൊട്ടാരത്തിന്റെ അഭിനന്ദനം

sabarimala

ചങ്ങനാശേരി ∙ ശബരിമലയിലെ സ്ത്രീകളുടെ പ്രവേശനത്തെ സംബന്ധിച്ച വിഷയത്തിൽ നിലവിലുള്ള ആചാര അനുഷ്ടാനങ്ങൾ പാലിക്കപ്പെടണമെന്ന ശക്തമായ നിലപാട് സ്വീകരിച്ച നായർ സർവീസ് സൊസൈറ്റി ജന. സെക്രട്ടറി ജി.സുകുമാരൻ നായർക്ക് അഭിനന്ദനവുമായി പന്തളം കൊട്ടാരം പ്രതിനിധികൾ എൻഎസ്എസ് ആസ്ഥാനത്ത്.

പരമ്പരാഗതമായ ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയും തീരുമാനം പരസ്യമാക്കുകയും ചെയ്ത ധീരമായ നടപടിയിൽ സന്തോഷമറിയിച്ച പ്രതിനിധികൾ ജി.സുകുമാരൻ നായരെ പൊന്നാട അണിയിച്ച ശേഷമാണു മടങ്ങിയത്. പന്തളം കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റ് ശശിവർമ, സെക്രട്ടറി നാരായണ വർമ എന്നിവർക്കൊപ്പം എൻഎസ്എസ് പന്തളം യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടിയും ഉണ്ടായിരുന്നു.