Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: ഇതുവരെ 3345 അറസ്റ്റ്

sabarimala-protest-accused-album-1 പൊലീസ് പുറത്തുവിട്ട ഫോട്ടോ ആൽബത്തിൽനിന്ന്.

തിരുവനന്തപുരം ∙ ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട കേസുകളിൽ 5 ദിവസമായി അറസ്റ്റിലായതു 3345 പേർ. ഇന്നലെ മാത്രം 578 പേർ. മൊത്തം കേസുകൾ 517. അറസ്റ്റിലായവരിൽ 178 പേരൊഴികെ എല്ലാവരും ജാമ്യത്തിലിറങ്ങി. നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവരെയും സ്ത്രീകളെയും ഒഴിവാക്കിയാണ് അറസ്റ്റ് എന്നു പൊലീസ് അറിയിച്ചു. അറസ്റ്റിനെതിരായ ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും. അറസ്റ്റ്, തുടർനടപടികൾ, ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ സംബന്ധിച്ചു ഡിജിപി റിപ്പോർട്ട് നൽകും.