Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിന്ദു സ്ത്രീകൾക്കും സമത്വം വേണ്ടെ? യച്ചൂരി

Sitaram Yechury

ന്യൂഡൽഹി∙ മുസ്‌ലിം സ്ത്രീകളുടെ സമത്വത്തിനാണ് മുത്തലാഖ് ഓർഡിനൻസ് എന്നവകാശപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്തുകൊണ്ടാണ് ഹിന്ദു സ്ത്രീകളുടെ സമത്വത്തിൽ താൽപര്യമില്ലാത്തതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. ശബരിമല യുവതീപ്രവേശത്തിൽ ബിജെപി നിലപാടിനെ വിമർശിച്ചാണ് യച്ചൂരിയുടെ ചോദ്യം. 

ശബരിമല വിഷയം വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള തർക്കമല്ല. ശബരിമലയിൽ പോകണോ വേണ്ടയോ എന്നു സ്ത്രീകൾ തീരുമാനിച്ചുകൊള്ളും. അതിൽ എന്തിനാണ് ബിജെപി ഇടപെടുന്നത്? 

സുപ്രീം കോടതി വിധി നടപ്പാക്കുകയല്ലാതെ സർക്കാരിനു മറ്റൊന്നും ചെയ്യാനില്ല. വിധിയെ ബിജെപിയും കോൺഗ്രസും ആദ്യം സ്വാഗതം ചെയ്തിരുന്നു. വിധി നടപ്പാക്കിയാൽ സംസ്ഥാന സർക്കാരിനെ വലിച്ചു താഴെയിടുമെന്നാണ് ബിജെപി അധ്യക്ഷൻ പിന്നീട് പറഞ്ഞത്– യച്ചൂരി പറഞ്ഞു.