Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്നിധാനത്തെ പ്രതിഷേധം: അറസ്റ്റിലായവർ റിമാൻഡിൽ

maniyar ശബരിമല സന്നിധാനത്ത് നിന്ന് അറസ്റ്റ് ചെയ്ത 69 തീർഥാടകരെ മണിയാർ എആർ ക്യാംപിൽ നിന്ന് പൊലീസ് വാനുകളിൽ പത്തനംതിട്ട കോട‌തിലേക്കു കൊണ്ടു പോകുമ്പോൾ നാമജപവുമായി കവാടത്തിൽ നിന്നവർ കൈകൾ ഉയർത്തി അഭിവാദ്യം അർപ്പിക്കുന്നു. ചിത്രം: മനോരമ

പത്തനംതിട്ട ∙ ശബരിമല സന്നിധാനത്തു നിന്ന് ഞായറാഴ്ച അർധരാത്രിയോ‌‌‌ടെ പൊലീസ് അറസ്റ്റ് ചെയ്ത് മണിയാർ എ.ആർ ക്യാംപിലെത്തിച്ച 69 പേരെ പത്തനംതിട്ട മുൻസിഫ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കാണ് ഇവരെ കൊണ്ടുപോയത്. ജാമ്യാപേക്ഷ നാളെ പരിഗണിക്കും. നിരോധനാജ്ഞ ലംഘിച്ച് സന്നിധാനത്തു നാമജപയജ്​ഞം നടത്തിയതിനും പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്തവരിൽ ഒരാളെ പ്രായപൂർത്തിയാകാത്തതിനാൽ വിട്ടയച്ചു. 

നിലയ്ക്കലിൽനിന്ന് അറസ്റ്റിലായി കൊട്ടാരക്കര ജയിലിൽ കഴിയുന്ന ബിജെപി സംസ്ഥാന ജനറൽ െസക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷയിൽ മുൻസിഫ് കോടതി ഇന്നലെ വാദം കേട്ടു. നാളെ വീണ്ടും പരിഗണിക്കും.