Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്നിധാനത്ത് അറസ്റ്റിലായ രാജേഷ് ആർഎസ്എസ് നേതാവ്

rajesh സന്നിധാനത്ത് സംഘർഷത്തിനിടെ ആർ. രാജേഷും എസ്പി പ്രതീഷ്കുമാറും

പെരുമ്പാവൂർ ∙ സന്നിധാനത്തു തിങ്കളാഴ്ച പുലർച്ചെ അറസ്റ്റിലായ ആർ. രാജേഷ് ആർഎസ്എസ് എറണാകുളം ജില്ലാ കാര്യദർശിയും ശബരിമല കർമസമിതി ജില്ലാ സംയോജകനും. ആർഎസ്എസ് സേവന സംഘടനയായ സേവാഭാരതിയിലും സജീവമാണ്. ഹർത്താലിനോടനുബന്ധിച്ച് വഴിതടയലിനു പെരുമ്പാവൂർ പൊലീസിൽ കേസുണ്ട്. 

തൊടുപുഴ സ്വദേശിയായ രാജേഷ് പെരുമ്പാവൂരിൽ നിന്നു വിവാഹം കഴിച്ച് വർഷങ്ങളായി ഇവിടെ താമസിക്കുകയാണ്. മൂവാറ്റുപുഴ കേന്ദ്രീകരിച്ചാണു പ്രവർത്തനം. ഗവ. ആയുർവേദ ഫാർമസിസ്റ്റാണ്.