Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബൈക്ക് ബസിലിടിച്ച് അപകടം; മലപ്പുറത്ത് അമ്മയും കുഞ്ഞും മരിച്ചു

malappuram-accident അപകടത്തിൽ മരിച്ച നിഷിദ, മകൾ ഹംറ. ചിത്രം: മനോരമ

മലപ്പുറം∙ കെഎൻജി റോഡിൽ വഴിക്കടവ് പാലാട് വാഹനാപകടത്തിൽ അമ്മയും കുഞ്ഞും മരിച്ചു. വഴിക്കടവ് കാരക്കോട് കോരംക്കുന്ന് കുഴിക്കാടൻ അൻഷാദിന്റെ ഭാര്യ നിഷിദ (27), ആറുമാസം പ്രായമായ മകൾ ഹംറ എന്നിവരാണു മരിച്ചത്. അൻഷാദിന്റെ പിതാവ് മുഹമ്മദലി ഓടിച്ച ബൈക്കിലാണ് ഇവരുണ്ടായിരുന്നത്.

ബൈക്ക് ബസുമായി ഇടിച്ചായിരുന്നു അപകടം. വൈകിട്ട് നാലോടെയാണു സംഭവം. മുഹമ്മദലിക്കും കൂടെ ബൈക്കിലുണ്ടായിരുന്ന അൻഷിയുടെ മറ്റൊരു മകൾ നിയാ ഫാത്തിമയ്ക്കും (ആറ്) പരുക്കുണ്ട്. ഇവരെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.