Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും ചോർച്ച? രണ്ട് എംഎൽഎമാരെ ബിജെപി 'ഹൈജാക്' ചെയ്തെന്ന് കുമാരസ്വാമി

hd-kumaraswamy ഹൈദരാബാദിൽ മാധ്യമങ്ങളോടു സംസാരിക്കുന്ന ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി. ചിത്രം: എഎൻഐ ട്വിറ്റർ

ബെംഗളൂരു ∙രണ്ട് എംഎൽഎമാരെ ബിജെപി ഹൈജാക് ചെയ്തെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. ഇവർ ബെംഗളുരുവിലുണ്ടെന്നാണു വിവരം. ഒരാളുമായി ബന്ധപ്പെട്ടു. ഇരുവരും നിയമസഭയിൽ പാര്‍ട്ടിയോടൊപ്പം നില്‍ക്കുമെന്നാണു പ്രതീക്ഷയെന്നും കുമാരസ്വാമി വ്യക്തമാക്കി. അതേസമയം ബിജെപി നേതാവ് ജനാർദൻ റെഡ്ഡി എംഎൽഎമാരെ പണം നൽകി വശത്താക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. റായ്ചൂർ റൂറലി‍ൽ നിന്നു ജയിച്ച ബസവന ഗൗഡയ്ക്ക് പണവും സ്വത്തും വാഗ്ദാനം ചെയ്തതെന്നാണ് ആരോപണം. ഇതു തെളിയിക്കുന്ന ശബ്ദരേഖയും കോൺഗ്രസ് പുറത്തുവിട്ടു. ഇപ്പോഴുള്ള സ്വത്തിന്റെ നൂറിരട്ടി തരാമെന്നാണ് റെഡ്ഡിയുടെ വാഗ്ദാനം. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി നേരിട്ടു സംസാരിക്കാൻ അവസരം ലഭ്യമാക്കാമെന്നും റെഡ്ഡി വാക്കു നൽകി. അതേസമയം സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാൻ ശനിയാഴ്ച തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. വൈകിട്ട് നാലിനു മുൻപു വോട്ടെടുപ്പു നടത്തണമെന്നാണു നിർദേശം. ഭൂരിപക്ഷം തെളിയിക്കാൻ സമയം നൽകണമെന്ന ബിജെപിയുടെ ആവശ്യം തള്ളിയാണ് കോടതി ഉത്തരവ്. വോട്ടെടുപ്പിന് രഹസ്യബാലറ്റ് വേണമെന്ന ബിജെപിയുടെ ആവശ്യം കോടതി തള്ളി. സർക്കാരുണ്ടാക്കാൻ ഭൂരിപക്ഷമുണ്ടെന്നു കാട്ടി കോൺഗ്രസ്- ജെഡിഎസ് സഖ്യം നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. വോട്ടെടുപ്പിനു മുന്നോടിയായി പ്രോടേം സ്പീക്കറെയും ഗവർണർ നിയമിച്ചു. വിരാജ് പേട്ട എംഎൽഎയായ ബിജെപി നേതാവ് കെ.ജി.ബൊപ്പയ്യയെയാണു നിയമിച്ചത്. മുതിർന്നയാളെ പ്രോടേം സ്പീക്കറാക്കണമെന്ന കീഴ്‌വഴക്കം തെറ്റിച്ചായിരുന്നു നിയമനമെന്നും ആരോപണം ഉയർന്നു.

പ്രോടേം സ്പീക്കറുടെ നിയമനം ചോദ്യം ചെയ്തുള്ള ഹർജി ഇന്നു രാവിലെ 10.30ന് സുപ്രീംകോടതി പരിഗണിക്കും. കർണാടകയിൽ വിശ്വാസവോട്ടെടുപ്പിന് ഉത്തരവിട്ട അതേ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ നാമനിർദേശം ചെയ്യാനുള്ള ഗവർണറുടെ നിർദേശവും കോടതി തടഞ്ഞത് ബിജെപിക്കു വൻ ക്ഷീണമായി. ഗവർണർ എന്തടിസ്ഥാനത്തിലാണ് ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചതെന്ന് ജസ്റ്റിസ് എ.എസ്.സിക്രി ചോദിച്ചു. ഭൂരിപക്ഷമില്ലാത്ത ബിജെപിയെയാണോ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്. എല്ലാം കണക്കിന്റെ കളിയാണ്. ഭൂരിപക്ഷം തീരുമാനിക്കേണ്ടത് ഗവർണറാണ്. ബിജെപി ആദ്യം ഭൂരിപക്ഷം സഭയിൽ തെളിയിക്കട്ടെ, ഗവർണ്ണറുടെ നടപടിയിൽ വിധി പിന്നീടു പറയാമെന്നും കോടതി പറഞ്ഞു. അതേസമയം, കോടതിയിൽ നൽകിയ യെഡിയൂരപ്പയുടെ കത്തിൽ എംഎൽഎമാരുടെ പേരില്ല. കോൺഗ്രസ് – ജനതാദൾ സഖ്യം നൽകിയ കത്തിൽ പേരുകള്‍ പരാമർശിച്ചിട്ടുണ്ട്. ഹൈദരാബാദിൽ നിന്നു ബെംഗളുരുവിലേക്കു തന്നെ തിരികെ പോകുമെന്നു കോൺഗ്രസ് എംഎൽഎ രാജശേഖർ പാട്ടിൽ വ്യക്തമാക്കി.

കർണാടകയിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ വിശദമായി അറിയാം

വ്യാഴാഴ്ച സംഭവിച്ചത് – യെഡിയൂരപ്പ സർക്കാർ അധികാരത്തിൽ; പ്രതിഷേധിച്ച് കോൺഗ്രസ് – ജെഡിഎസ് സഖ്യം

ബുധനാഴ്ച സംഭവിച്ചത്കോൺഗ്രസിന് തിരിച്ചടി; യെഡിയൂരപ്പയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാമെന്ന് സുപ്രീംകോടതി

ചൊവ്വാഴ്ച സംഭവിച്ചത്അവകാശം ഉന്നയിച്ച് ഇരുപക്ഷവും; കർണാടകയിൽ ഗവർണറാണ് ‘കിങ് മേക്കർ’

LIVE UPDATES
SHOW MORE
related stories