Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഹപാഠികളുടെ തർക്കം കത്തിക്കുത്തിൽ കലാശിച്ചു; പത്താംക്ലാസുകാരൻ ഗുരുതരാവസ്ഥയിൽ

Knife Attack പ്രതീകാത്മക ചിത്രം

ആലപ്പുഴ ∙ നഗരത്തിലെ സ്കൂളിൽ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കത്തിനിടയിൽ സഹപാഠിയുടെ കുത്തേറ്റ പത്താം ക്ലാസ് വിദ്യാർഥിക്കു ഗുരുതര പരുക്ക്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. ഒരേ ക്ലാസിൽ പഠിക്കുന്ന രണ്ടു വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ കയ്യിൽ കരുതിയ കത്തികൊണ്ടു സഹപാഠിയെ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. 

നെഞ്ചിന്റെ ഇടതുഭാഗത്ത് ആഴത്തിൽ മുറിവേറ്റ വിദ്യാർഥിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നു വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്കു കൊണ്ടു പോയി. ആശുപത്രിയിലെത്തി പൊലീസ് മൊഴി രേഖപ്പെടുത്തി. ഇരുവർക്കും പ്രായപൂർത്തിയാകാത്തതിനാൽ മൊഴിയുടെ അടിസ്ഥാനത്തിൽ വിവരങ്ങൾ പരിശോധിച്ചു തുടർനടപടിയിലേക്കു കടക്കുമെന്നു നോർത്ത് സിഐ അറിയിച്ചു.