Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേതൃമാറ്റ ചർച്ചകളില്ല; വിഷയം മാണിയുടെ മുന്നണി പ്രവേശനം: എം.എം. ഹസൻ

M.M. Hassan

ന്യൂഡൽഹി∙ സംസ്ഥാന കോൺഗ്രസിലെ നേതൃമാറ്റ ചർച്ചകളല്ല ന്യൂഡൽഹിയിൽ നടക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ. നേതൃമാറ്റ ചർച്ച അജൻഡയില്‍ ഇല്ലെന്നും ഹസൻ പ്രതികരിച്ചു. നേതാക്കള്‍ ഡൽഹിയിലെത്തിയത് നേതൃമാറ്റ ചർച്ചകള്‍ക്കല്ല. കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശനമാണ് യോഗത്തിലെ ചര്‍ച്ചാ വിഷയം. മറ്റു തരത്തിലുള്ള വാർത്തകൾ മാധ്യമസൃഷ്ടിയാണെന്നും ഹസൻ കുറ്റപ്പെടുത്തി.

വിഷയം ചർച്ച ചെയ്യുന്നതിനായി കേരള കോണ്‍ഗ്രസ് നേതാക്കളെയും ഡൽഹിയിലേക്കു ക്ഷണിച്ചിട്ടുണ്ട്. പുതിയ കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കൺവീനർ, രാജ്യസഭാ പദവി എന്നീ കാര്യങ്ങളിലാണ് ഡൽഹിയിൽ ചർച്ച നടക്കുകയെന്നായിരുന്നു വിവരം. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായുള്ള കേരളത്തിൽ നിന്നുള്ള നേതാക്കളുടെ കൂടിക്കാഴ്ച നാളെയാണ്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം. ഹസൻ എന്നിവരാണ് ചർച്ചകള്‍ക്കായി ഡൽഹിയിലെത്തിയിട്ടുള്ള സംസ്ഥാന കോൺഗ്രസ് നേതാക്കൾ.