Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാകണം കെപിസിസി പ്രസിഡന്റ്?; രാഹുലിന്റെ പേജിൽ ‘വോട്ടെടുപ്പ്’

Poll for KPCC President

കണ്ണൂർ∙ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഫെയ്സ്ബുക് പേജിൽ കെപിസിസി പ്രസിഡന്റിനു വേണ്ടിയുള്ള വോട്ടെടുപ്പ്. കെ. സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരിൽ ആരാകണം അടുത്ത കെപിസിസി പ്രസിഡന്റ് എന്നു ചോദിച്ചാണു വോട്ടെടുപ്പ്. കണ്ണൂർ കെഎസ്‌യു മുൻ ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസാണ് രാഹുൽ ഗാന്ധിയുടെ പേജിൽ വിസിറ്റേഴ്സ് പോസ്റ്റ് വഴി വോട്ടെടുപ്പു നടത്തുന്നത്.

സ്വന്തം അക്കൗണ്ടിൽനിന്നു പേജിൽ കയറി കെ. സുധാകരന്റെയോ, മുല്ലപ്പള്ളിയുടെയോ ചിത്രത്തിൽ ക്ലിക്ക് ചെയ്യാം. വോട്ട് വീഴും. ഒരാൾക്ക് ഒരു വോട്ട് മാത്രമേ ചെയ്യാൻ കഴിയൂ. ഒരു തവണ ചെയ്ത വോട്ട് മാറ്റിച്ചെയ്യണമെന്നു തോന്നിയാലും അവസരമുണ്ട്. അൺഡൂ വോട്ട് എന്ന ഓപ്ഷനുണ്ട്. ജൂൺ 15ന് അർധരാത്രി വരെയാണ് വോട്ട് ചെയ്യാനുള്ള അവസരം. രണ്ടുദിവസമായി നടക്കുന്ന വോട്ടെടുപ്പിൽ ഇതുവരെ 4600 പേർ വോട്ട് രേഖപ്പെടുത്തി. നിലവിൽ മുൻതൂക്കം സുധാകരനാണെങ്കിലും വരുംദിവസങ്ങളിൽ മാറിമറിയാം. ഇവർക്കു പുറമേ, കെ. മുരളീധരന്റെയും വി.ഡി. സതീശന്റെയും പേരുകൾ കമന്റുകളിലൂടെ ചിലർ നിർദേശിച്ചിട്ടുണ്ട്. ഇതുവരെ ആകെ ആയിരത്തോളം കമന്റുകൾ ലഭിച്ചു.

കേരളത്തിലെ ജനങ്ങൾ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ആരെയാണ് ആഗ്രഹിക്കുന്നതെന്ന കാര്യം രാഹുൽ ഗാന്ധിയെ നേരിട്ട് അറിയിക്കുന്നതിനാണു രാഹുൽ ഗാന്ധിയുടെ പേജിൽ വോട്ടെടുപ്പു നടത്തുന്നതെന്നു സുധീപ് ജയിംസ് പറഞ്ഞു. കെ. സുധാകരന്റെ അനുയായി കൂടിയാണു സുധീപ്.