Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചേർത്തല നഗരസഭ അധ്യക്ഷനായി കോൺഗ്രസിന്റെ പി. ഉണ്ണികൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു

Indian National Congress

ആലപ്പുഴ∙ ചേർത്തല നഗരസഭ അധ്യക്ഷനായി കോൺഗ്രസിന്റെ പി. ഉണ്ണികൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടിക്കുള്ളിലെ ധാരണപ്രകാരം ഐസക് മാടവന രാജിവച്ച ഒഴിവിലാണു തിരഞ്ഞെടുപ്പു നടന്നത്. യുഡിഎഫിനു 19, എൽഡിഎഫിനു 13 വോട്ടു‌കൾ കിട്ടി. ബിജെപി അംഗം വോട്ടെടുപ്പിൽനിന്നു വിട്ടു നിന്നു. കൗൺസിലിൽ യുഡിഎഫിനു 19ഉം എൽഡിഎഫിനു 14ഉം സീറ്റാണുള്ളത്. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ഓരോ വോട്ട് അസാധുവായി. സ്വതന്ത്ര അംഗം യുഡിഎഫിനു വോട്ടു ചെയ്തു.