Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിലെ സ്ത്രീപ്രവേശനം: എതിർപ്പുമായി എൻഎസ്എസ് സുപ്രീംകോടതിയില്‍

sabarimala

ന്യൂഡൽഹി∙ ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് നായര്‍ സര്‍വീസ് സൊസൈറ്റി സുപ്രീംകോടതിയില്‍. പ്രവേശനവിലക്കിന് 60 വര്‍ഷത്തെ പഴക്കമുണ്ടെന്നും ദേവന്റെ പ്രാധാന്യമാണ് നോക്കേണ്ടതെന്നും എൻഎസ്എസ് കോടതിയെ അറിയിച്ചു. വിശ്വാസിയെ സംബന്ധിച്ച് അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യഭാവം പ്രധാനമാണ്.

ദേവന്റെ നിയമപരമായ വ്യക്തിത്വം അംഗീകരിക്കണം. പുരുഷ മേധാവിത്വവുമായി വിലക്കിനു ബന്ധമില്ല. കേരളത്തിലെ സ്ത്രീകള്‍ വിദ്യാഭ്യാസമുള്ളവരാണെന്നും ശബരിമലയിലെ വിശ്വാസങ്ങള്‍ മാനിക്കുന്നവരാണെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കെ.പരാശരന്‍ കോടതിയില്‍ വാദിച്ചു.