Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹുലിന് പിന്തുണ: പാർട്ടി തീരുമാനമായില്ലെന്നു സ്റ്റാലിൻ

Rahul, Stalin രാഹുൽ ഗാന്ധി, എം.കെ.സ്റ്റാലിൻ

ചെന്നൈ ∙ വിശാല പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രിയായി രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുന്ന കാര്യത്തിൽ ഡിഎംകെ തീരുമാനമെടുത്തിട്ടില്ലെന്നു വർക്കിങ് പ്രസിഡന്റ് എം.കെ.സ്റ്റാലിൻ.

ഡിഎംകെ കോൺഗ്രസിന്റെ സഖ്യകക്ഷിയാണെന്നും പ്രധാനമന്ത്രിയുടെ കാര്യം തിരഞ്ഞെടുപ്പു സമയത്തു തീരുമാനിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. ദേശീയതലത്തിലെ മൂന്നാം മുന്നണി ശ്രമത്തോടു ഡിഎംകെ താൽപര്യം കാണിച്ചു തുടങ്ങിയതോടെ കോൺഗ്രസുമായി അകന്നുവെന്ന സൂചനകൾ ശരിവയ്ക്കുന്നതാണു സ്റ്റാലിന്റെ പ്രസ്താവന.