Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല സ്ത്രീപ്രവേശനം: ഹർത്താലിനെ പിന്തുണയ്ക്കില്ലെന്ന് ഹിന്ദു ഐക്യവേദി

Sabarimala Temple ശബരിമല.

കോട്ടയം ∙ ജൂലൈ 30ന് പ്രഖ്യാപിച്ചിരിക്കുന്ന സംസ്ഥാന ഹർത്താലിനെ പിന്തുണയ്ക്കില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.ബിജു അറിയിച്ചു. സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാരിന്റെ ക്ഷേത്രവിരുദ്ധ നിലപാടുകൾക്കെതിരെ ഓഗസ്റ്റ് ഒൻപതിന് സെക്രട്ടേറിയറ്റ് നടയിൽ ഹിന്ദു സംഘടനകൾ ധർണ നടത്തും. ഹൈന്ദവ സംഘടനകളുടെ അഭിപ്രായം പോലും േകൾക്കാതെ ഏകപക്ഷീയമായി പ്രഖ്യാപിച്ച ഹർത്താൽ പൊതുസമൂഹത്തിന്റെ എതിർപ്പിന് കാരണമാകും എന്നതിനാലാണു ഹിന്ദു ഐക്യവേദി പിന്തുണയ്ക്കാത്തതെന്ന് ഇ.എസ്.ബിജു പറഞ്ഞു.

അതേസമയം ഹർത്താലുമായി ആർഎസ്എസ്സിനു ബന്ധമില്ലെന്നു പ്രാന്ത കാര്യവാഹക് പി.ഗോപാലൻകുട്ടി അറിയിച്ചു. ചില സംഘടനകള്‍ ഹിന്ദു സംഘടനകളെന്ന പേരിൽ ഹർത്താൽ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശന വിഷയം തെരുവില്‍ പരിഹരിക്കേണ്ടതല്ല. ഹര്‍ത്താലിനു പിന്നില്‍ ആരാണെന്നു കണ്ടെത്താന്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.