Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിരാശജനകം – എസ്എൻഡിപി; വിശ്വാസികൾ തീരുമാനിക്കട്ടെ – എൻഎസ്എസ്

Vellappally Natesan വെള്ളാപ്പള്ളി നടേശന്‍, ജി.സുകുമാരൻ നായർ

ആലപ്പുഴ/കോട്ടയം∙ ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച വിധി നിരാശാജനകമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിധിയിൽ പ്രതികരിക്കാനില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു.

പ്രായോഗിക തലത്തിൽ ബുദ്ധിമുട്ടുണ്ടെങ്കിലും സുപ്രീം കോടതി വിധിയായതിനാൽ അംഗീകരിച്ചേ മതിയാവൂവെന്ന് പറഞ്ഞ വെള്ളാപ്പള്ളി ജനാഭിപ്രായം വിധിയോടു യോജിക്കില്ലെന്നു വ്യക്തമാക്കി. ശബരിമലയിൽ ഇപ്പോൾ തന്നെ ഉൾക്കൊള്ളാൻ കഴിയുന്നതിലുമേറെ ഭക്തര്‍ എത്തുന്നു. വിധിയുടെ അടിസ്ഥാനത്തിൽ വിശ്വാസികളായ യുവതികൾ ശബരിമലയിൽ പോവില്ല. യുവതികൾ പോകില്ലെന്നു തീരുമാനിച്ചാൽ വിധി അപ്രസക്തമാകുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ശബരിമലയിൽ സ്ത്രീ പ്രവേശനമാകാമെന്ന സുപ്രീം കോടതി വിധിയി‌ൽ പ്രതികരിക്കാനില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. ഇനി എന്ത് വേണമെന്ന് തീരുമാനിക്കേണ്ടതു വിശ്വാസികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.