Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസ് നേതൃത്വവുമായി ഭിന്നത; ദിവ്യ സ്പന്ദന രാജിവച്ചതായി സൂചന

divya-spandana-ramya ദിവ്യ സ്പന്ദന. ചിത്രം: ഫെയ്സ്ബുക്

ന്യൂഡൽഹി∙ കോൺഗ്രസിന്റെ സമൂഹമാധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദന (രമ്യ) രാജിവച്ചതായി സൂചന. പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് രാജിയെന്നാണ് പുറത്തു വരുന്ന സൂചനകൾ. ഗാന്ധി ജയന്തി ദിനത്തിൽ കോൺഗ്രസ് വാർധയിൽ സംഘടിപ്പിച്ച പരിപാടിയിൽനിന്നുൾപ്പെടെ ദിവ്യ മാറി നിന്നത് നിരവധി അഭ്യൂഹങ്ങൾക്കു വഴിവച്ചിരുന്നു.

മുതിർന്ന കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവയുടെ മകൻ നിഖിൽ ആൽവയ്ക്കു തന്റെ ചുമതലകൾ നൽകിയതിൽ ദിവ്യയ്ക്ക് അസ്വസ്ഥത ഉണ്ടായിരുന്നതായും വാർത്തകളുണ്ട്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് നിഖിൽ ആൽവയാണ്.

കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററിൽ അധിക്ഷേപിച്ചതിനു ദിവ്യ സ്പന്ദനയ്ക്കെതിരെ പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഇതിൽ അതൃപ്തി രേഖപ്പെടുത്തിയ കോൺഗ്രസ് അധ്യക്ഷൻ ചുമതലകൾ നിഖിലിനു കൈമാറിയെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല.