Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല വിഷയത്തിൽ കോടതി ജനവികാരം മനസിലാക്കണം: അറ്റോർണി ജനറൽ

Sabarimala

ന്യൂഡൽഹി∙ ശബരിമല സ്ത്രീപ്രവേശത്തില്‍ സുപ്രീംകോടതി വിധിയെ രൂക്ഷമായി വിമര്‍ശിച്ച് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍. കോടതി ജനവികാരം മനസിലാക്കണം. ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിലപാട് സ്വാഗതാര്‍ഹമാണ്. ആയിരക്കണക്കിനു സ്ത്രീകളാണ് തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതെന്നും അദേഹം പറഞ്ഞു. സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച ചടങ്ങിലാണ് അറ്റോര്‍ണി ജനറലിന്റെ പ്രതികരണം.

സ്ത്രീകൾ വലിയ പ്രതിഷേധവുമായി ഇറങ്ങുമെന്നു കോടതിപോലും ചിന്തിച്ചിട്ടുണ്ടാകില്ല. സ്ത്രീ പ്രവേശനമുണ്ടായാൽ ദൈവകോപമുണ്ടാകുമെന്നു വിശ്വാസികൾ ചിന്തിക്കുന്നുണ്ട്. കേരളത്തിൽ സമീപകാലത്തുണ്ടായ പ്രളയം പോലും ഇത്തരത്തിലുള്ള ദൈവകോപമാണെന്നു വിശ്വസിക്കുന്നവരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അറ്റോർണി ജനറലാകുന്നതിനു മുൻപ് ദേവസ്വം ബോർഡിനുവേണ്ടി സുപ്രീം കോടതിയിൽ ഹാജരായിരുന്നത് കെ.കെ. വേണുഗോപാലായിരുന്നു.  

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.