Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പമ്പയിലും നിലയ്ക്കലിലുമായി 700 പൊലീസ് ഉദ്യോഗസ്ഥർ: ഡിജിപി

police-at-nilakkal

തിരുവനന്തപുരം ∙ പമ്പയിലും നിലയ്ക്കലിലുമായി 700 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. പമ്പയിലും നിലയ്ക്കലും ക്രമസമാധാനം നിലനിര്‍ത്തുന്നതിനും തീര്‍ഥാടകര്‍ക്ക് സുരക്ഷ നല്‍കുന്നതിനുമായി ദക്ഷിണ മേഖലാ എഡിജിപി അനില്‍കാന്ത്, തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നത്.

700 പേരില്‍ നൂറു വനിതാ പൊലീസ് ഉദ്യോഗസ്ഥരാണുള്ളത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ടി.നാരായണന്‍, കെഎപി മൂന്നാം ബറ്റാലിയന്‍ കമന്‍ഡാന്റ് കെ.ജി.സൈമണ്‍, പൊലീസ് ആസ്ഥാനത്തെ സ്‌പെഷല്‍ സെല്‍ എസ്പി വി.അജിത്, തിരുവനന്തപുരം സിറ്റി ഡപ്യൂട്ടി കമ്മിഷണര്‍ ആര്‍.ആദിത്യ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാസംവിധാനം ഒരുക്കിയിരിക്കുന്നത്. രണ്ട് എസ്പിമാര്‍, നാല് ഡിവൈഎസ്പിമാര്‍, ഒരു കമാന്‍ഡോ ടീം എന്നിവരെ ഉടന്‍തന്നെ ഇവിടെ നിയോഗിക്കും.

സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 11 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, 33 സബ് ഇന്‍സ്‌പെക്ടര്‍മാര്‍, വനിതകള്‍ ഉള്‍പ്പെടെ 300 പൊലീസുകാര്‍ എന്നിവരെയും ഉടന്‍തന്നെ നിയോഗിക്കും. കൂടാതെ ലോക്കല്‍ പൊലീസിനെയും സ്ഥലത്തു വിന്യസിച്ചിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.