Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തെ കലാപഭൂമിയാക്കാൻ ശ്രമം; എസ്എൻഡിപി യോഗം ഭക്തർക്കൊപ്പം: വെള്ളാപ്പള്ളി

Vellappally Natesan ശബരിമലയിൽ യുവതീ പ്രവേശനം സംബന്ധിച്ച് ചേർത്തലയിൽ നടന്ന എസ്എൻഡിപി യോഗം നേതൃയോഗത്തിനുശേഷം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രസിഡന്റ് ഡോ.എം.എൻ സോമൻ, കെ.എൽ അശോകൻ തുടങ്ങിയവർ. ചിത്രം: ജാക്സൺ ആറാട്ടുകുളം

ചേർത്തല∙ ശബരിമല യുവതീപ്രവേശ വിഷയത്തിൽ എസ്എൻഡിപി യോഗം ഭക്തർക്കൊപ്പമാണെന്നും എന്നാൽ, പ്രത്യക്ഷ സമരത്തിനില്ലെന്നും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജനറൽ സെക്രട്ടറിയുടെയും യോഗം കൗൺസിലിന്റെയും നിലപാട് ഇന്നലെ ചേർന്ന നേതൃയോഗം ഐകകണ്ഠ്യേന അംഗീകരിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു. മതസൗഹാർദം കാത്തുസൂക്ഷിക്കുന്ന കേരളത്തെ വിശ്വാസത്തിന്റെ പേരിൽ കലാപഭൂമിയാക്കാനുള്ള ശ്രമം ആർക്കും ഭൂഷണമല്ല. അതു താങ്ങാനുള്ള ശക്തി പ്രളയാനന്തര കേരളത്തിനില്ല. എസ്എൻഡിപി യോഗത്തിന്റെ പേരിൽ പ്രക്ഷോഭത്തിൽ പങ്കെടുക്കരുതെന്ന് പ്രവർത്തകരോടു നിർദേശിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഈ വിഷയത്തിൽ ഞാൻ മലക്കം മറിഞ്ഞിട്ടില്ല. ഭക്തർക്കൊപ്പമെന്നാണു നേരത്തേയും പറഞ്ഞത്. എന്നാൽ, നിയമം നടക്കുകയും വേണം. ഈ നിലപാടാണ് നേതൃയോഗം അംഗീകരിച്ചത്. നിലയ്ക്കലിൽ വലിയ ആൾക്കൂട്ടമുണ്ടാകുന്നു. ആരൊക്കെയാണു നേതാക്കളെന്നു പിടിയില്ല. വോട്ട് ബാങ്ക് രാഷ്ട്രീയമാണു കളിക്കുന്നത്. അതിനു ഞങ്ങളില്ല. ഭക്തരുടെ താൽപര്യം സംരക്ഷിക്കാൻ സർക്കാർ ഉഭയകക്ഷി ചർച്ച നടത്തണം. ശബരിമലയെ കലാപഭൂമിയാക്കരുത്. അവിടത്തെ കളി ശബരിമലയെ നന്നാക്കാനല്ല. ചിലരുടെ ദുർവാശിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.