Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: നിയമസഭ പ്രമേയം പാസാക്കിയാലെ കേന്ദ്രത്തിന് ഇടപെടാനാകൂയെന്ന് ശ്രീധരൻപിള്ള

sreedharanpilla-sabarimala

കോഴിക്കോട്∙ ശബരിമലയുടെ കാര്യത്തില്‍ കേന്ദ്ര ഇടപെടലിനു നിയമസഭ ആവശ്യപ്പെടണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരന്‍ പിളള. നിയമസഭ ആവശ്യപ്പെട്ടാലേ കേന്ദ്രത്തിന് ഇടപെടാനാകൂ. നിയമസഭാ പ്രമേയം പാസാക്കിയാൽ വേണ്ടതു ചെയ്യാന്‍ കേന്ദ്രം തയാറാണ്. ശബരിമല സംസ്ഥാന വിഷയമാണ്. കേന്ദ്രം നിയമനിര്‍മാണം നടത്തണമെന്നു പറയുന്ന യുഡിഎഫ് ഇതു മനസിലാക്കണം. മുഖ്യമന്ത്രി പിണറായി വിജയന്‍ സമവായശ്രമം നടത്തണം. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ അക്രമങ്ങളില്‍ മാപ്പുപറയുന്നുവെന്നും ശ്രീധരന്‍പിളള കൂട്ടിച്ചേർത്തു.