Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമിത് ഷാ രാഷ്ട്രീയ ഗുണ്ട; രാഹുൽ ഈശ്വർ പാവം: മന്ത്രി സുധാകരൻ

g-sudhakaran

കണ്ണൂർ ∙ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ രാഷ്ട്രീയ ഗുണ്ടയെന്ന് മന്ത്രി ജി. സുധാകരൻ. ശബരിമല വിഷയത്തിൽ വിശ്വാസികൾക്കെതിരെ നീങ്ങിയാൽ ഇടതു സർക്കാരിനെ താഴെയിറക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു സുധാകരൻ. 

സുപ്രീം കോടതിയെയും ജനാധിപത്യത്തെയും വെല്ലുവിളിക്കുകയാണ് അമിത് ഷാ. സർക്കാരിനെ അട്ടിമറിക്കാൻ തടിമാത്രം പോരാ, മനോബലം കൂടി വേണം. അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് ഉൾപ്പെടെ പ്രതിഷേധിച്ചിട്ടുണ്ട്. രാഹുൽ ഈശ്വർ പാവമാണ്. അയാൾ വായിച്ചതിലുണ്ടായ ആശയക്കുഴപ്പമാണ് പ്രശ്നം. തന്റെ അറിവ് രാഹുൽ നല്ല കാര്യങ്ങൾക്ക് ഉപയോഗിച്ചിരുന്നെങ്കിൽ എവിടെ എത്തേണ്ടതായിരുന്നു എന്നും മന്ത്രി പറഞ്ഞു.