Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോക്സോ പ്രതികൾ കഞ്ചാവുമായി അറസ്റ്റിൽ

arrest സാം ആന്റണി, വിബി

കൊച്ചി ∙ പോക്സോ കേസിലെ പ്രതികൾ കഞ്ചാവുമായി അറസ്റ്റിലായി. സമൂഹമാധ്യമങ്ങൾ ദുരുപയോഗിച്ചു പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ വശീകരിച്ചു കൊണ്ടുപോയി പീഡിപ്പിക്കുന്ന വൈപ്പിൻ പള്ളിപ്പുറം കോവിലകത്തുംകടവ് വിബി (27), സാം ആന്റണി (20) എന്നിവരെയാണു മുനമ്പം പൊലീസ് അറസ്റ്റു ചെയ്തത്. പിടിക്കപ്പെടുമ്പോൾ വിബിയുടെ കൈവശമാണു കഞ്ചാവുണ്ടായിരുന്നത്. 

മുനമ്പത്തെ വീട്ടിലും പള്ളിപ്പുറത്ത് മത്സ്യബന്ധന ബോട്ടിലുമാണു പെൺകുട്ടിയെ പ്രതികൾ പീഡിപ്പിച്ചത്. മുനമ്പം എസ്ഐ ടി.വി.ഷിബു, അഡി.എസ്ഐ അബ്ദുൽ അസീസ്, എഎസ്ഐ രാജീവ്,സീനിയർ സിപിഒമാരായ ശിവദാസ്, കൃഷ്ണകുമാർ, സിപിഒ സുബി, വനിതാ സീനിയർ സിപിഒ പ്രിൻസി എന്നിവരാണു കേസന്വേഷിച്ചത്.