Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിലേക്ക് ആക്ടിവിസ്റ്റുകൾ വന്നാൽ തടയും: കടകംപള്ളി സുരേന്ദ്രന്‍

kadakampally-surendran

തിരുവനന്തപുരം∙ ശബരിമലയിലേക്ക് ആക്ടിവിസ്റ്റുകൾ വന്നാൽ തടയുമെന്നു സർക്കാർ. ഗൂഢലക്ഷ്യങ്ങളുമായി വരുന്നവര്‍ക്കു ദർശനത്തിന് അനുവാദം നല്‍കില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ആക്ടിവിസ്റ്റുകൾ എന്ന് ഉദ്ദേശിച്ചതു ഗൂഢലക്ഷ്യവുമായി വരുന്നവരെയാണ്. യുവതികൾ ആരും ഇതുവരെ ദർശനത്തിന് അപേക്ഷ നൽകിയിട്ടില്ലെന്നും കടകംപള്ളി വ്യക്തമാക്കി. 

ശബരിമലയില്‍ ആക്ടിവിസ്റ്റുകള്‍ പ്രവേശിക്കുന്നതിനെക്കുറിച്ച് താന്‍ മുന്‍പു പറഞ്ഞത് സര്‍ക്കാര്‍ നിലപാടാണ്. തിരുവിതാംകൂര്‍ രാജകുടുംബാംഗത്തിന്റെ ഒരു വഴിപാടായ ചിത്തിര ആട്ടത്തിന് അത്രയധികം ഭക്തര്‍ എത്തിയിരുന്നില്ല. മാധ്യമങ്ങള്‍ ഇപ്പോള്‍ വലിയ പ്രാധാന്യം നല്‍കുന്നു. മുന്‍പും ശബരിമലയില്‍ പൊലീസ് ധാരാളമായി സേവനം നടത്തിയിരുന്നു.

പൊലീസിനു നടുവില്‍നിന്ന് പ്രാര്‍ഥിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പന്തളം കൊട്ടാരം പ്രതിനിധി പറഞ്ഞതു മറ്റു ചില വിഷയങ്ങളിലുള്ളതു പോലെ തെറ്റിദ്ധാരണ മൂലമാകാമെന്നും കടകംപള്ളി പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വം ചെമ്പൈ സംഗീതോല്‍സവം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.