Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: സമൂഹമാധ്യമത്തിൽ വ്യാജചിത്രം പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

fake-photo-arrest അറസ്റ്റിലായ രാജേഷ് ആർ. കുറുപ്പ്

ആലപ്പുഴ∙ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ വ്യാജചിത്രം പ്രചരിപ്പിച്ചതിന് ആർഎസ്എസ് പ്രവർത്തകനെ മാന്നാർ പൊലീസ് അറസ്റ്റു ചെയ്തു. മാന്നാർ കുളഞ്ഞിക്കാരാഴ്മ ചെമ്പകപ്പള്ളി ശ്രീകല്യാണിയിൽ രാജേഷ് ആർ.കുറുപ്പാണ് അറസ്റ്റിലായത്. ഇയാളെ ജാമ്യത്തിൽ വിട്ടു. ഡിവൈഎഫ്ഐ ചെന്നിത്തല മേഖലാ സെക്രട്ടറി എസ്.ശരത്ബാബു ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയിലാണ് അറസ്റ്റ്.

സംഭവം വിവാദമായതോടെ ഫെയ്സ്ബുക്കിൽനിന്നു ചിത്രങ്ങൾ അപ്രത്യക്ഷമായിരുന്നു. ശബരിമലയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിക്കാൻ ചിത്രമെടുത്തു പോസ്റ്റ് ചെയ്തതാണെന്നും വിവാദമായപ്പോൾ പിൻവലിച്ചെന്നും രാജേഷ് പൊലീസിനോടു പറഞ്ഞു. രാജേഷിന്റെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു പരിശോധനയ്ക്കായി സൈബർ സെല്ലിനു കൈമാറി. കേരള പൊലീസ് ആക്ട്, അപകീർത്തിപ്പെടുത്തൽ, സമുദായ സംഘർഷം സൃഷ്ടിക്കാൻ ശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണു കേസെടുത്തത്.