Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീധരൻപിള്ളയെ അറസ്റ്റ് ചെയ്യണം; യുവതികളെ എത്തിക്കുന്നത് സിപിഎം: കെ.മുരളീധരൻ

K. Muralidharan കെ.മുരളീധരൻ

കോഴിക്കോട്∙ ശബരിമല വിഷയത്തിൽ അജൻഡ രൂപപ്പെടുത്തിയതു ബിജെപിയാണെന്നു വെളിപ്പെടുത്തിയ സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയെ അറസ്റ്റ് ചെയ്യണമെന്നു കെപിസിസി പ്രചാരണ വിഭാഗം അധ്യക്ഷന്‍ കെ.മുരളീധരന്‍. തന്ത്രിയും ബിജെപി അധ്യക്ഷനും തമ്മില്‍ നടന്ന ആശയവിനിമയത്തെക്കുറിച്ച് അന്വേഷണം നടക്കട്ടെ. ശബരിമലയിലെ സംഘര്‍ഷത്തിനു പിന്നില്‍ സിപിഎമ്മും ആര്‍എസ്എസും ആണ്. യുവതികളെ ശബരിമലയില്‍ എത്തിക്കുന്നതിനു പിന്നില്‍ സിപിഎമ്മാണ്. ഇതിന്‍റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണെന്നും മുരളീധരന്‍ ആരോപിച്ചു.