Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണ്ഡലകാലത്ത് ശബരിമലയിലേക്ക് 550 യുവതികള്‍; ബുക്ക് ചെയ്തത് ഓൺലൈൻ വഴി

sabarimala-temple ശബരിമല ക്ഷേത്രം (ഫയൽ ചിത്രം)

തിരുവനന്തപുരം∙ മണ്ഡല മകരവിളക്ക് ഉത്സരത്തിനു ശബരിമലയിലെത്താന്‍ 550ല്‍ അധികം യുവതികള്‍ ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്തതായി പൊലീസിന്റെ റിപ്പോര്‍ട്ട്. പൊലീസ് ഐടി സെല്‍ ശേഖരിച്ച കണക്ക് ഡിജിപിക്കു കൈമാറി. ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്കു ദര്‍ശനത്തിനെത്തുന്ന സമയവും ദിവസവും ഓണ്‍ലൈനായി തിരഞ്ഞെടുക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം ആരംഭിച്ചത് ഒക്ടോബര്‍ 30നാണ്. നിലയ്ക്കലില്‍നിന്നുള്ള കെഎസ്ആര്‍ടിസി ബസ് ടിക്കറ്റ് ബുക്കിങ്ങും ദര്‍ശന സമയ തിരഞ്ഞെടുപ്പും ഒരുമിച്ചു ലഭ്യമാകുന്ന തരത്തിലാണു sabarimalaq.com വെബ് പോര്‍ട്ടല്‍ ക്രമീകരിച്ചിരിക്കുന്നത്. പോര്‍ട്ടലില്‍ കെഎസ്ആര്‍ടിസി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതോടൊപ്പം ദര്‍ശന സമയവും ലഭിക്കും.

ശബരിമല വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി ദര്‍ശനം നടത്തുന്നവരുടെ എണ്ണം ഇത്തവണ ഇരട്ടിയാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ വര്‍ഷം 16 ലക്ഷത്തോളംപേര്‍ ദര്‍ശനം നടത്തിയിരുന്നു. ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ് ലിങ്ക് തമിഴ്നാട്, ആന്ധ്ര, തെലങ്കാന, കര്‍ണാടക, പുതുച്ചേരി എന്നിവിടങ്ങളിലെ പൊലീസ് വെബ്സൈറ്റുകളിലും ലഭ്യമാക്കിയിരുന്നു.