Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണ്ഡലകാലത്ത് ശബരിമലയിലെത്തും; സന്ദർശനത്തിൽനിന്ന് പിന്നോട്ടില്ല: തൃപ്തി ദേശായി

Trupti Desai

ന്യൂഡൽഹി∙ ശബരിമല സന്ദർശനത്തിൽനിന്ന് പിന്നോട്ടില്ലെന്ന് വനിതാവകാശ പ്രവർത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി. മണ്ഡലകാലം തുടങ്ങി ആദ്യ ആഴ്ചയിൽ തന്നെ ദർശനത്തിനായി എത്തും. തീയതി നാളെ പ്രഖ്യാപിക്കുമെന്നും തൃപ്തി ദേശായി പറഞ്ഞു.

ശബരിമലയിൽ യുവതീപ്രവേശം ആകാമെന്ന കോടതി വിധി സ്വാഗതം ചെയ്ത തൃപ്തി ശബരിമലയിൽ സന്ദർശനം നടത്തുമെന്നു നേരത്തേ അറിയിച്ചിട്ടുള്ളതാണ്. എന്നാൽ സന്ദർശനത്തിന്റെ തീയതി പ്രഖ്യാപിച്ചിരുന്നില്ല. സുപ്രീം കോടതി വിധി വന്നയുടൻ ശബരിമലയിൽ എത്തുമെന്ന് തൃപ്തി പ്രഖ്യാപിച്ചിരുന്നു. പിന്നീട് സന്ദർശനം വൈകിപ്പിക്കുകയായിരുന്നു. സ്ത്രീ പ്രവേശനം വിലക്കിയിരുന്ന ഹാജി അലി ദര്‍ഗ, ത്രൈയംബകേശ്വർ ക്ഷേത്രം, ശനി ശിംഘനാപൂർ ക്ഷേത്രം എന്നിവിടങ്ങളിൽ സ്ത്രീകളോടൊപ്പം ഇവർ പ്രവേശിച്ചിരുന്നു.