Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിണറായി ചങ്കു പറിച്ചു കാണിച്ചാലും ചെമ്പരത്തിപ്പൂവാണെന്ന് അവർ പറയും: വെള്ളാപ്പള്ളി

Vellappally Natesan വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ∙ ശബരിമല സമരങ്ങൾക്കു പിന്നിൽ രാജാവ്‌, തന്ത്രി, സമുദായം എന്നീ ത്രിമൂർത്തികളാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചങ്കു പറിച്ചു കാണിച്ചാലും ചെമ്പരത്തിപ്പൂവാണെന്ന് ഇവർ പറയുമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

രണ്ടാം വിമോചന സമരത്തിന്റെ മറ്റൊരു മുഖമാണിത്. സർവകക്ഷി യോഗത്തിന് എസ്എൻഡിപി യോഗത്തെ വിളിക്കണമെന്നു നിർബന്ധമില്ല. കമ്യൂണിസ്റ്റ് സർക്കാരാണെന്നു കരുതി ആത്മീയതയെ വിപണനം ചെയ്യാൻ മറ്റുള്ളവർ ശ്രമിക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.