Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരിത്രപരമായ പോരാട്ടത്തിനു സമയമായി, അന്തിമവിജയം വിശ്വാസികൾക്ക്: കെ.സുരേന്ദ്രൻ

k-surendran-sabarimala

കോട്ടയം ∙ ശബരിമല യുവതീപ്രവേശ വിഷയത്തിൽ ചരിത്രപരമായ പോരാട്ടത്തിന് സമയമായെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ.

അവിശ്വാസികളായ യുവതികളെ ബലം പ്രയോഗിച്ച് ശബരിമലയിൽ പ്രവേശിപ്പിച്ച് ആചാരലംഘനം നടത്താൻ സർക്കാർ അപകടകരമായ തീരുമാനമെടുത്തെന്ന് സുരേന്ദ്രൻ സമൂഹമാധ്യമത്തിൽ കുറിച്ചു. ആത്മാഭിമാനമുള്ളവർക്ക് എന്തു ത്യാഗവും സഹിച്ച് ഈ നീക്കത്തെ ചെറുത്തു തോൽപ്പിച്ച് വിശ്വാസികളെ അണിനിരത്തി ആചാരലംഘനം തടയാൻ മാത്രമേ കഴിയൂ എന്നും സുരേന്ദ്രൻ ഈ കുറിപ്പിൽ വിശദീകരിക്കുന്നു.