Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാലാം ദിവസമായ ഇന്നും ആളൊഴിഞ്ഞ് സന്നിധാനം; 50 കെഎസ്ആർടിസി ബസുകൾ സർവീസ് നിർത്തി

INDIA-RELIGION-WOMEN

പമ്പ∙ മണ്ഡലകാലത്തിന്റെ നാലാം ദിവസമായ ഇന്നും ആളൊഴിഞ്ഞ് സന്നിധാനം. നടപ്പന്തലിൽ നിരയില്ല. മല കയറി വരുന്നവർക്കു നേരിട്ടു പതിനെട്ടാംപടികയറാം. ദർശനത്തിനും തിരക്കില്ല. 8000 പേർ മാത്രമാണ് ആദ്യ നാലുമണിക്കൂറിൽ മലകയറിയത്. മുൻവർഷങ്ങളിൽ മണിക്കൂറിൽ പതിനായിരത്തിലധികം പേർ മലകയറിയിരുന്നു. അതേസമയം, കെഎസ്ആർടിസിയുടെ നിലയ്ക്കൽ – പമ്പ ബസുകൾ സർവീസ് നിർത്തി. 310 ബസുകളിൽ 50 എണ്ണത്തിന്റെ സർവീസ് നിർത്തിവച്ചു. 10 ഇലക്ട്രിക് ബസുകളിൽ സർവീസ് നടത്തുന്നത് മൂന്നെണ്ണം മാത്രമാണ്. തീർഥാടകരുടെ എണ്ണത്തിൽ വന്ന ഗണ്യമായ കുറവാണ് തിരിച്ചടിയായത്.