Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ദേവാലയത്തിലും ഇതുവരെ 144 പ്രഖ്യാപിച്ചിട്ടില്ല; ഉടൻ പിൻവലിക്കണം: എൻഎസ്എസ്

G-Sukumaran-Nair

പന്തളം ∙ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ പാലിച്ചു കൊണ്ടു ഭക്തർക്കു നിർഭയം ദർശനം നടത്താനുള്ള സാഹചര്യം സന്നിധാനത്ത് ഉറപ്പു വരുത്തണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വലിയകോയിക്കൽ ക്ഷേത്രവും തിരുവാഭരണദർശനവും നടത്തിയതിനു ശേഷം കൊട്ടാരത്തിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അതു സാധ്യമാകണമെങ്കിൽ നിരോധനാ‍ജ്ഞ പോലെയുള്ള നിലവിലുള്ള കരിനിയമങ്ങളും കടുംപിടിത്തങ്ങളും ഉടൻ പിൻവലിക്കണം. ശബരിമല പോലെയുള്ള പവിത്രമായ ആരാധനാലയങ്ങളിലും അനുബന്ധ താവളങ്ങളിലും 144 പ്രഖ്യാപിച്ചതു തന്നെ തെറ്റാണ്. ഭാരതത്തിലെ ഒരു ദേവാലയത്തിലും ഇതുവരെ 144 പ്രഖ്യാപിച്ചിട്ടില്ല. ‍ശബരിമലയിലെ കീഴ്‌വഴക്കങ്ങൾ പരിശോധിക്കുമ്പോൾ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇപ്പോഴത്തെ നടപടികൾ പിൻവലിച്ചു സുഖദർശനം ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.