Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്‍ഡിഎഫിന് ഒരു സീറ്റ് നഷ്ടം, യുഡിഎഫിന് 3; ബിജെപിക്ക് 1 സീറ്റ് കൂടുതൽ

ldf-udf-bjp

തിരുവനന്തപുരം ∙ സംസ്ഥാനത്തെ 39 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 20, യുഡിഎഫ് 11, ബിജെപി 2, എസ്ഡിപിഐ 2, കേരളാ കോണ്‍ഗ്രസ് (എം) 1, സ്വതന്ത്രര്‍ 3 വീതം സീറ്റുകള്‍ നേടി. നെല്ലിമൂട്, മാരാംകുളങ്ങര, ചെറിയാപ്പിള്ളി, മടപ്ലാത്തുരുത്ത് കിഴക്ക്, എന്നീ വാര്‍ഡുകള്‍ യുഡിഎഫില്‍നിന്നും പറപ്പൂക്കര പള്ളം ബിജെപിയില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. കുന്നിക്കോട് വടക്ക്, മുനിയറ, കരുവള്ളിക്കുന്ന് വാര്‍ഡുകള്‍ എല്‍ഡിഎഫില്‍നിന്നു യുഡിഎഫ് പിടിച്ചെടുത്തു.

വേഴപ്രം യുഡിഎഫില്‍നിന്നും വടക്കന്‍ വെളിയനാട് ജനതാദള്‍ (യു)വില്‍ നിന്നും ബിജെപി പിടിച്ചെടുത്തു. എല്‍ഡിഎഫില്‍നിന്നു കടയ്ക്കാട് വാര്‍ഡ് എസ്ഡിപിഐ സ്വന്തമാക്കി. അമനകര സ്വതന്ത്രനിൽനിന്നു കേരള കോണ്‍ഗ്രസ് (എം) നേടി. കുരശേഖരപതി, കൈപ്പ വാര്‍ഡുകള്‍ എല്‍ഡിഎഫില്‍നിന്നും ഉപ്പുവള്ളി യുഡിഎഫില്‍നിന്നും സ്വതന്ത്രര്‍ പിടിച്ചെടുത്തു. എല്‍ഡിഎഫ് 21, യുഡിഎഫ് 14, എസ്ഡിപിഐ 1, ബിജെപി 1, ജനതാദള്‍(യു) 1, സ്വതന്ത്രന്‍ 1 എന്നിങ്ങനെയായിരുന്നു നിലവിലെ കക്ഷിനില.

എല്‍ഡിഎഫ് വിജയിച്ച സീറ്റുകൾ

വാര്‍ഡ്, സ്ഥാനാര്‍ഥി, ഭൂരിപക്ഷം എന്ന ക്രമത്തില്‍:
തിരുവനന്തപുരം- അതിയന്നൂര്‍ ഗ്രാമപഞ്ചായത്ത് - 12 നെല്ലിമൂട് - ചന്ദ്രിക.എല്‍ - 91, ആലപ്പുഴ - അമ്പലപ്പുഴ തെക്ക് - 06 കരുമാടി പടിഞ്ഞാറ് - ജിത്തു കൃഷ്ണന്‍ - 176, എറണാകുളം - തൃപ്പുണ്ണിത്തുറ മുനിസിപ്പാലിറ്റി - 49 മാരംകുളങ്ങര - കെ.ജെ.ജോഷി - 450, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് - 22 ചെറിയാപ്പിള്ളി - ആശ സിന്തില്‍ - 32, വടക്കേക്കര - 09 മടപ്ലാത്തുരുത്ത് കിഴക്ക് - റ്റി.എ.ജോസ് - 181, എളങ്കുന്നപ്പുഴ - 22 പഞ്ചായത്ത് വാര്‍ഡ് - സമ്പത്ത് കുമാര്‍ വി.കെ - 47, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് - 13 വാവക്കാട് - രജിതാ ശങ്കര്‍ - 821.

തൃശൂര്‍ - ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി - 02 ബംഗ്ലാവ് - കെ.എം. കൃഷ്ണകുമാര്‍ - 85, കടവല്ലൂര്‍ ഗ്രാമ പഞ്ചായത്ത് - 05.കോടത്തുംകുണ്ടണ്‍ - കെ.വി.രാജന്‍ - 149, ചേലക്കര ഗ്രാമപഞ്ചായത്ത് - 02.വെങ്ങാനെല്ലൂര്‍ നോര്‍ത്ത് - ഗിരീഷ് (മണി) പറങ്ങോടത്ത് - 121, വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത് - 14.യത്തീംഖാന - പി. നിര്‍മ്മലാദേവി - 343, പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് - 02.പറപ്പൂക്കര പള്ളം - പി. ജെ. സിബി - 161, പാലക്കാട് - പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് - 21 കൊളക്കണ്‍ണ്ടാംപറ്റ - ഷിമല്‍കുമാര്‍. റ്റി.എം - 614, തൃത്താല ബ്ലോക്ക് പഞ്ചായത്ത് - 10, കോതച്ചിറ - ഉഷ - 2373.

മലപ്പുറം - വട്ടംകുളം ഗ്രാമപഞ്ചായത്ത് - 19 മേല്‍മുറി - കെ. വി. കുമാരന്‍ - 61, കോഴിക്കോട് - പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് - 04. പാലേരി - കിഴക്കയില്‍ ബാലന്‍ - 1192, കണ്ണൂര്‍ - പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്ത് - 06.കോട്ടക്കുന്ന് - അഡ്വ. സുലേഖ ഷംസുദ്ദീന്‍ - 229, കണ്ണൂര്‍ - കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് - 13 വന്‍കുളത്ത് വയല്‍ - പി. പ്രസീത - 1717, കാസർകോഡ് - ബേഡഡുക്ക ഗ്രാമപഞ്ചായത്ത് - 05.ബീമ്പുങ്കാല്‍ - സി.എം. വിജയകുമാര്‍ - 543, കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്ത് - 05 ചെറിയാക്കര - പി. ഇന്ദിര - 300.

യുഡിഎഫ് വിജയിച്ച സീറ്റുകള്‍

തിരുവനന്തപുരം - മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ - 12 കിണവൂര്‍ - ശീലാസ് - 733, ബാലരാമപുരം ഗ്രാമപഞ്ചായത്ത് - 12 പാലച്ചകോണം - രാജന്‍.ജെ -233, കൊല്ലം - വിളക്കുടി ഗ്രാമപഞ്ചായത്ത് - 1 കുന്നിക്കോട്‌വടക്ക് - ലീനാ റാണി - 146, ആലപ്പുഴ - തകഴി ഗ്രാമപഞ്ചായത്ത് - 11 കുന്നുമ്മ - ഗീതാജ്ഞലി - 19, ഇടുക്കി - അടിമാലിഗ്രാമ പഞ്ചായത്ത് - 09. തലമാലി - മഞ്ചു ബിജു - 144, കൊന്നത്തടി - 04. മുനിയറ - ബിനോയ് മാത്യു - 194.

മലപ്പുറം - വളാഞ്ചേരി മുനിസിപ്പാലിറ്റി - 28. മീമ്പാറ - ഫാത്തിമ നസിയ - 55, മലപ്പുറം - കൊണ്ടേണ്‍ാട്ടി ബ്ലോക്ക്പഞ്ചായത്ത് - 15 ഐക്കരപ്പടി - ഫൈസല്‍ കൊല്ലോളി - 1354, വയനാട് - സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി - 08 കരുവള്ളിക്കുന്ന് - റിനു ജോണ്‍ - 51, കണ്ണൂര്‍ - നടുവില്‍ ഗ്രാമപഞ്ചായത്ത് - 16. അറയ്ക്കല്‍ താഴെ - കെ. മുഹമ്മദ് കുഞ്ഞി - 594, ന്യൂമാഹി - 12.ചവോക്കുന്ന് - സി. കെ. മഹറൂഫ് - 50.

ബിജെപി വിജയിച്ച സീറ്റുകള്‍

ആലപ്പുഴ - തകഴി - വേഴപ്രം - വാസുദേവന്‍ - 40, കാവാലം - വടക്കന്‍വെളിയനാട് - അജിത - 46.

എസ്ഡിപിഐ വിജയിച്ച സീറ്റുകള്‍

പത്തനംതിട്ട -പന്തളം മുനിസിപ്പാലിറ്റി - 10. കടയ്ക്കാട് - ഹസീന.എം.ആര്‍ - 9, ആലപ്പുഴ - പുന്നപ്ര തെക്ക് - 10 പവര്‍ഹൗസ് - സീനത്ത് - 132.

കേരള കോണ്‍ഗ്രസ് വിജയിച്ച സീറ്റുകള്‍

കോട്ടയം - രാമപുരം ഗ്രാമ പഞ്ചായത്ത് - 18 അമനകര - ബെന്നി അബ്രഹാം - 129

സ്വതന്ത്രര്‍ വിജയിച്ച സീറ്റുകള്‍

പത്തനംതിട്ട - പത്തനംതിട്ട മുനിസിപ്പാലിറ്റി - 13.കുലശേഖരപതി - അന്‍സര്‍ മുഹമ്മദ് - 251, ഇടുക്കി - കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത് - 02.കൈപ്പ - ശശി.പി.കെ - 56, മലപ്പുറം - അമരമ്പലം ഗ്രാമപഞ്ചായത്ത് - 02 ഉപ്പുവള്ളി - അനിത രാജു - 146.

related stories