Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പമ്പയിൽനിന്ന് തമിഴ്നാട്ടിലേക്ക് കെഎസ്ആർടിസി; 40 ബസുകൾക്ക് അനുമതി

KSRTC

ശബരിമല∙പമ്പയിൽ നിന്നു തമിഴ്നാട്ടിലേയ്ക്കു കെഎസ്ആർടിസിയുടെ സംസ്ഥാനാന്തര സർവീസ് തുടങ്ങുന്നതിനു 40 ബസുകൾക്ക് പെർമിറ്റ് ലഭിച്ചു. പഴനി, തെങ്കാശി, മധുര, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കാണു സംസ്ഥാനാന്തര സർവീസ് തുടങ്ങുന്നത്. തെങ്കാശിയിലേക്ക് 7 ഉം കോയമ്പത്തൂരിലേക്ക് 6 ഉം ബസുകൾ ആദ്യഘട്ടത്തിൽ സർവീസ് നടത്തും.

തെങ്കാശിക്ക് ഫാസ്റ്റ് പാസഞ്ചറും കോയമ്പത്തൂരിന് സൂപ്പർ ഫാസ്റ്റുമാണ് സർവീസ് നടത്തുക. രാവിലെ 6 മുതൽ തെങ്കാശിക്ക് ബസ് അയയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. സീറ്റ് നിറയുന്നതിന് അനുസരിച്ച് ബസുകൾ പുറപ്പെടും. പ്രത്യേക സമയമില്ല. പത്തനംതിട്ട, പുനലൂർ, ആര്യങ്കാവ് വഴിയാണ് തെങ്കാശി എത്തുക. കോയമ്പത്തൂരിനുള്ള ബസ് എരുമേലി, കോട്ടയം, തൃശൂർ, പാലക്കാട് വഴിയാണ്. പഴനിയ്ക്ക് 7 സൂപ്പർഫാസ്റ്റ് ബസുകൾക്കാണ് പെർമിറ്റ്. ഇവ എരുമേലി, കുമളി വഴിയാണു പോകുക.

ഇതിനു പകരമായി തമിഴ്നാടിന്റെ സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ 10 ബസുകൾ ചെന്നൈയിൽ നിന്നു സ്പെഷൽ സർവീസ് തുടങ്ങി. ഈ ബസുകൾക്ക് നിലയ്ക്കൽ വരെ മാത്രമേ അനുമതിയുള്ളു. തമിഴ്നാടിന്റെ ബസുകളിൽ വരുന്നവർ നിലയ്ക്കൽ നിന്നു പമ്പയിലേക്ക് കെഎസ്ആർടിസി ബസിൽ വേണം യാത്ര ചെയ്യാൻ. എന്നാൽ കെഎസ്ആർടിസിയുടെ സംസ്ഥാനാന്തര സർവീസുകളെല്ലാം പമ്പ വരെയുണ്ടാകും.

related stories