Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വടക്കേനടയിൽ നെയ്യഭിഷേകത്തിനു തയാറെടുത്ത തീർഥാടകരെ പൊലീസ് എഴുന്നേൽപ്പിച്ചുവിട്ടു

sabarimala-vadakkenada സന്നിധാനത്ത് വടക്കേ നടയില്‍ നെയ്യഭിഷേകത്തിനു തയാറെടുക്കുന്നവരെ പൊലീസ് സംഘം ഇറക്കിവിടുന്നു. ചിത്രം: അരവിന്ദ് വേണുഗോപാല്‍

സന്നിധാനം∙ ശബരിമല വടക്കേനടയിൽ നെയ്യഭിഷേകത്തിനു തയാറെടുത്തുവന്ന തീർഥാടകരെ 11.30നു വലിയ പൊലീസ് സംഘം എത്തി നിർബന്ധിച്ച് എഴുന്നേൽപ്പിച്ചുവിട്ടു. 11.30 വരെ മാത്രമേ വടക്കേനടയിൽ ഇരിക്കാൻ അനുവാദമുള്ളൂ എന്നാണു പൊലീസ് പറയുന്നത്.