Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീർഥാടനം അട്ടിമറിക്കാൻ ശ്രമം; തീർഥാടകരുടെ എണ്ണം കുറഞ്ഞിട്ടില്ല: ദേവസ്വം ബോർഡ് പ്രസി‍ഡന്റ്

a-padmakumar

സന്നിധാനം∙ ശബരിമലയിൽ പൊലീസ് സംയമനം പാലിച്ചെന്ന് ദേവസ്വം ബോർഡ് പ്രസി‍ഡന്റ് എ.പത്മകുമാർ. തീർഥാടനം അട്ടിമറിക്കാൻ ശ്രമമുണ്ടായി. സർക്കാരിന്റേയും നിരീക്ഷണസമിതിയുടെയും പിന്തുണയുണ്ടായെന്നും പത്മകുമാർ പറഞ്ഞു. എല്ലാ കാര്യങ്ങൾക്കും നല്ല പിന്തുണയാണ് നിരീക്ഷകസമിതി നൽകുന്നത്. സർക്കാർ ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ ഉപകാരപ്പെട്ടുവെന്നും പത്മകുമാർ കൂട്ടിച്ചേർത്തു.

ശബരിമലയിൽ തീർഥാടകരുടെ എണ്ണം കുറഞ്ഞിട്ടില്ല. സീസണിൽ ഇതുവരെ 32 ലക്ഷം തീർഥാടകരെത്തി. കഴിഞ്ഞവർഷമെത്തിയത് 69 ലക്ഷം പേരായിരുന്നു. 105 കോടിയാണ് ഇതുവരെയുള്ള വരുമാനം. കഴിഞ്ഞ സീസണിൽ ആകെ കിട്ടിയത് 163 കോടി രൂപയായിരുന്നു. ചിലർ പ്രചരിപ്പിക്കുന്ന കണക്കുകൾ കെട്ടിച്ചമച്ചതാണെന്നും പത്മകുമാർ പറഞ്ഞു.