Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്വാട്ടിമാലയിൽ മുൻസൈനികന് 5160 കൊല്ലം തടവ്

Santos-Lopez

ഗ്വാട്ടിമാല ∙ ആഭ്യന്തരയുദ്ധകാലത്ത് 171 കർഷകരെ കൊന്നുതള്ളിയ മുൻസൈനികനു കോടതി വിധിച്ചത് 5160 കൊല്ലം തടവ്. ഓരോ കൊലപാതകത്തിനും 30 വർഷം വീതമാണു സാന്റോ ലോപ്പസ് എന്ന സൈനികനു ശിക്ഷ ലഭിച്ചത്. ഒരു കുട്ടിയെ വധിച്ചതും ചേർത്താണ് ആകെ 5160 വർഷം. പ്രതീകാത്മകമാണ് ശിക്ഷ. കാരണം ഗ്വാട്ടിമാലയിലെ പരമാവധി ശിക്ഷാകാലം 50 വർഷമാണ്. അമേരിക്കയിൽ അറസ്റ്റ് ചെയ്യപ്പെട്ട ലോപ്പസിനെ 2 വർഷം മുൻപ് ഗ്വാട്ടിമാലയ്ക്ക് തിരിച്ചയച്ചു.

മെക്സിക്കോ അതിർത്തിഭാഗത്തു 1982 ൽ നടന്ന കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ പട്രോൾ സംഘത്തിലെ അംഗമായിരുന്നു ലോപ്പസ്. വിമതർ തട്ടിയെടുത്ത തോക്കുകൾ വീണ്ടെടുക്കാനുള്ള തിരച്ചിലിലാണ് സൈനികർ കൊടുംക്രൂരത ചെയ്തത്. ഈ കൂട്ടക്കൊലയെ ആസ്പദമാക്കി കഴിഞ്ഞ വർഷമിറങ്ങിയ ‘ഫൈൻഡിങ് ഓസ്കർ’ എന്ന ഡോക്കുമെന്ററി ഏറെ ശ്രദ്ധ നേടിയിരുന്നു. മധ്യഅമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിൽ 1960 ൽ തുടങ്ങി 1996 ൽ അവസാനിച്ച ആഭ്യന്തര കലാപത്തിൽ 2 ലക്ഷത്തോളം പേരാണു കൊല്ലപ്പെട്ടത്.

related stories