Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പശ്ചിമഘട്ട വിജ്ഞാപനം കർണാടക എതിർക്കും

ബെംഗളൂരു∙ പശ്ചിമഘട്ടത്തെ പരിസ്ഥിതി ലോലമായി പ്രഖ്യാപിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കാനിരിക്കുന്ന കരടു വിജ്ഞാപനത്തെ കർണാടക എതിർക്കും. ഖനനവും വ്യവസായവും ഉൾപ്പെടെ നിരോ‍ധിക്കപ്പെടും എന്നതിനാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തെ ബാധിക്കുമെന്നാണു കർണാടകയുടെ വാദം. കർണാടക, കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, ഗോവ, ഗുജറാത്ത് സംസ്ഥാനങ്ങളിലായി വ്യാപിച്ച പശ്ചിമഘട്ടത്തിലെ 56825 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതി ലോലമായി പ്രഖ്യാപിച്ച് ആദ്യം വിജ്ഞാപനമിറക്കിയതു 2014 ലാണ്. ഇതിനെ എല്ലാ സംസ്ഥാനങ്ങളും എതിർത്തു. എന്നാൽ നിലവിൽ കർണാടക മാത്രമാണ് എതിർപ്പുമായി രംഗത്തുള്ളത്.