Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നല്ല ശമരിയാക്കാരൻ’ ബിൽ ആദ്യമായി നടപ്പാക്കാൻ കർണാടക

ബെംഗളൂരു ∙ അപകടങ്ങൾക്ക് ഇരയാകുന്നവരെ സഹായിക്കുന്നവർക്ക് നിയമപരിരക്ഷ നൽകുന്ന ‘നല്ല ശമരിയാക്കാരൻ’ ബില്ലിന് രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ അംഗീകാരം ലഭിച്ചതോടെ, ഇത് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാകാൻ കർണാടക. ഗുഡ് സമരിറ്റൻ ആൻഡ് മെഡിക്കൽ പ്രഫഷനൽ - പ്രൊട്ടക്‌ഷൻ ആൻഡ് റഗുലേഷൻ ഡ്യൂറിങ് എമർജൻസി സിറ്റുവേഷൻ ബിൽ -2016നാണ് അനുമതി ലഭിച്ചിരിക്കുന്നത്.

പുതിയ നിയമപ്രകാരം അപകടങ്ങളിൽ സഹായിക്കുന്നവർക്ക് സർക്കാരിന്റെ ധനസഹായം ലഭിക്കും. കൂടാതെ അപകടത്തിൽ പെട്ടവരെ ആശുപത്രിയിലെത്തിച്ച ശേഷം സഹായിച്ചവർക്ക് ഉടൻ പോകാനുമാകും.