Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ചിത്രത്തിനു പിന്നിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന ശക്തികൾ: ആർഎസ്എസ്

 ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്ന പ്രണബ് മുഖർജി എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം.

നാഗ്പുർ∙ മുൻ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പങ്കെടുത്ത ചടങ്ങിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ ‌വിശദീകരണവുമായി ആർഎസ്എസ്. ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ ശക്തികളാണ് ഇതിനു പിന്നിലെന്ന് ആർഎസ്എസ് വ്യക്തമാക്കി. ആദ്യം ഈ സംഘടനകള്‍ പ്രണബ് മുഖര്‍ജി പരിപാടിയിൽ പങ്കെടുക്കുന്നതിനെയാണ് എതിർത്തത്. പിന്നീട് നിരാശരായ ഇവർ സംഘടനയെ നാണംകെടുത്താൻ വൃത്തികെട്ട തന്ത്രങ്ങൾ ഉപയോഗിക്കുകയായിരുന്നു. ഇതിൽ ശക്തമായി അപലപിക്കുന്നു– ആർഎസ്എസ് നേതാവ് മൻമോഹന്‍ വൈദ്യ പറഞ്ഞു.

നാഗ്പുരിൽ നടന്ന ചടങ്ങിൽ പ്രണബ് കൈകൾ മടക്കി കറുത്ത തൊപ്പി ധരിച്ചുനിൽക്കുന്ന രീതിയിലാണു ചിത്രങ്ങൾ പ്രചരിച്ചത്. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും മറ്റു നേതാക്കളും ധരിച്ചിരിക്കുന്നതുപോലെ കറുത്ത തൊപ്പി പ്രണബിന്റെ തലയിൽ മോർഫ് ചെയ്തു പിടിപ്പിച്ചിട്ടുണ്ട്. ആർഎസ്എസുകാർ കൈ നെഞ്ചത്തുവച്ചു സല്യൂട്ട് സ്വീകരിക്കുന്ന മാതൃകയിൽ പ്രണബിന്റെ കയ്യും നെഞ്ചത്തു പിടിപ്പിച്ചിരുന്നു. ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച പശ്ചാത്തലത്തിലാണ് ആർഎസ്എസിന്റെ വിശദീകരണം.

related stories