Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാരിക്കേഡുകൾ പുനഃക്രമീകരിക്കണം; ശബരിമലയിൽ നിർദേശങ്ങളുമായി ഹൈക്കോടതി

Sabarimala Ayyappa Devotees

കൊച്ചി∙ ശബരിമലയില്‍ തീര്‍ഥാടകര്‍ക്കായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഹൈക്കോടതി ഇടപെടല്‍. ബാരിക്കേഡുകള്‍ പുനഃക്രമീകരിക്കണമെന്നു പറഞ്ഞ ഹൈക്കോടതി വാവര് നടയിലെ ബാരിക്കേഡുകള്‍ നീക്കാനും നിര്‍ദേശിച്ചു. തീര്‍ഥാടക നിയന്ത്രണങ്ങള്‍ ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ നിര്‍ദേശത്തിനനുസരിച്ചാകണം.

തിരക്കു നിയന്ത്രിക്കാന്‍ പൊലീസിനു ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു തടസ്സമില്ല. സന്നിധാനത്തു പ്രതിഷേധം പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. ദര്‍ശനം കഴിഞ്ഞു മടങ്ങുന്ന തീര്‍ഥാടകരെ കെഎസ്ആര്‍ടിസി പാര്‍ക്കിങ് ഏരിയയില്‍ ഇറക്കാതെ നിലയ്ക്കല്‍ ടൗണില്‍ തന്നെ എത്തിക്കണം. ഹൈക്കോടതിക്കു സമര്‍പ്പിച്ച ഉന്നതാധികാര സമിതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സര്‍ക്കാരിനു കൈമാറും.

നിലയ്ക്കലില്‍ പൊലീസിനു കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്നും ഇവിടെ ആശുപത്രിയില്‍ കാര്‍ഡിയോളജിസ്റ്റിനെ നിയമിക്കണമെന്നും ഉന്നതാധികാര സമിതി നിര്‍ദേശിച്ചു. ഒപ്പം പമ്പയില്‍ കൂടുതല്‍ ശുചിമുറി സൗകര്യവും ഒരുക്കാന്‍ നിര്‍ദേശം നല്‍കി.