ശതാവരി..എവർ ഗ്രീൻ ലുക്ക്

HIGHLIGHTS
  • ശതാവരി പൂത്താൽ അതിന്റെ ഏഴയലത്ത് പോകാനാവില്ല
  • സ്ത്രീകളുടെ പ്രത്യുല്പാദന സംബന്ധമായ ഔഷധങ്ങൾക്കാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
interesting-things-about-asparagus
ശതാവരി
SHARE

കണ്ടാൽ എവർ ഗ്രീൻ ലുക്ക്.. എന്നാൽ മുള്ളോടുകൂടിയ വള്ളിയായി പടർന്നു കയറുന്ന ഇവൻ അലങ്കാര ചെടിയല്ല. ആയുർവേദം നൂറ്റാണ്ടുകൾക്കു മുന്നേ ഇതിന്റെ മഹിമ അറിഞ്ഞു. ഒട്ടേറെ ഔഷധങ്ങൾക്ക് ഇതിനെ പ്രയോജനപ്പെടുത്തി. ആധുനിക വൈദ്യശാസ്ത്രം ഇപ്പോഴും ഇതിന്റെ ഔഷധ ഗുണങ്ങൾ പൂർണമായി പ്രയോജനപ്പെടുത്താനുള്ള  ഗവേഷണം തുടരുകയാണ്. 

ശതാവരിയുടെ ശാസ്ത്ര നാമം ASPARAGUS RACEMOSUS എന്നാണ്. പണ്ട് നമ്മുടെ തറവാടുകളുടെ ഉമ്മറത്തും പറമ്പിലും മരങ്ങളിലും ഒക്കെ  ശതാവരി ആഢ്യത്തത്തോടെ വിരാജിച്ചിരുന്നു. ഇന്നത്തെ തലമുറ ശതാവരിയെ  എവർഗ്രീൻ ആയേ കരുതൂ..കാരണം അലങ്കാര ചെടിയായ എവർ ഗ്രീന്റെ ഇലകളോട് ശതാവരി ഇലകൾക്ക് സാമ്യമുണ്ട്. രണ്ടും വള്ളിയായി പടരുന്ന ചെടിയാണ് താനും. ഇതിന്റെ വേരാണ് ഔഷധമായി ഉപയോഗിക്കുന്നത്. പണ്ട് ശതാവരി വേരുകൊണ്ട്  നല്ല ഒന്നാന്തരം അച്ചാർ ഉണ്ടാക്കുമായിരുന്നു.

ശതാവരി സ്ത്രീകളുടെ പ്രത്യുല്പാദന സംബന്ധമായ ഔഷധങ്ങൾക്കാണ് പ്രധാനമായും ഉപയോഗിക്കുന്നത്. മാനസിക സമ്മർദം അകറ്റാൻ, മുലപ്പാൽ കൂട്ടാൻ, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ,ചുമയ്ക്കും അൾസറിനും ക്യാൻസറിനും   ഒക്കെയുള്ള മരുന്നുകളിലും ശതാവരി പ്രധാന ഘടകമാണ്. ടാബ്​ലറ്റുകൾ, പൗഡർ, എസൻസ് രൂപത്തിലൊക്കെ ഇപ്പോൾ ലഭ്യമാണ്. ശതാവരി ചിലർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതിനാൽ വിദഗ്ധ ഉപദേശത്തോടെ മാത്രമേ ഇവ ഉപയോഗിക്കാവൂ.

ശതാവരി ഇപ്പോൾ പലയിടത്തും വ്യാവസായിക അടിസ്ഥാനത്തിലും കൃഷി ചെയ്യുന്നുണ്ട്. ഹെക്ടറിന് 12000 രൂപ മുടക്കിയാൽ 35000 വരെ തിരികെ കിട്ടുമെന്നതാണ് ഇതിലേക്ക് കർഷകരെ ആകർഷിക്കുന്നത്.

ശതാവരി പൂത്താൽ അതിന്റെ ഏഴയലത്ത് പോകാനാവില്ല. കാരണം ശതാവരി പൂവിന് കടുത്ത ദുർഗന്ധമാണ്. അതു ചിലർക്ക് കഠിനമായ അലർജിയും ഉണ്ടാക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ